എയിംസ്,പാറ്റ്ന മെഡിക്കൽ റെക്കോർഡ് ടെക്‌നിഷ്യൻ( MRT )തസ്തികയിലേക്ക് യോഗ്യതയുള്ള വിദ്യാർഥികളിൽ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് 07.06.2020 മുൻപായി ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തികയുടെ യോഗ്യത വിവരങ്ങൾ,പ്രായപരിധി, ശമ്പളം, അപേക്ഷ ഫീസ്, അപേക്ഷിക്കേണ്ട രീതി, അവസാന തീയതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ ലഭിക്കാൻ തുടർന്ന് വായിക്കുക.
മെഡിക്കൽ റെക്കോർഡ് ടെക്‌നിഷ്യൻ( MRT ) തസ്തികയിലേക്ക് 10 ഒഴിവുകളാണ് (UR-05, EWS-01, OBC-03, SC- 01) ഉള്ളത്. ബീഹാർ, പാറ്റ്ന യിലാണ് ജോലി ലഭിക്കുന്നത്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സയൻസ് വിഷയത്തിൽ പ്ലസ് ടു പാസ്സായവർക്കാണ് അപേക്ഷയ്ക്കാനുള്ള യോഗ്യത. യോഗ്യത സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കുക.
18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. 25500 രൂപ മുതൽ 81100 രൂപ വരെയാണ്നി ശ്ചയിച്ചിരിക്കുന്ന ശമ്പളം. അപേക്ഷിച്ച ഉദ്യോഗാർഥികളിൽ നിന്നും തിരഞ്ഞെടുക്കുന്നത് ഇന്റർവ്യൂ, എഴുത്തു പരീക്ഷയിലൂടെയുമാണ്. ജനറൽ/ ഒബിസി വിഭാഗത്തിന് 1000 രൂപയും ST/SC/Ex-s/PWD വിഭാഗക്കാർക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്.
യോഗ്യതയുള്ളതും തലപര്യമുള്ളതുമായ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് (www.aiimspatna.org) വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 07.06.2020 ആണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
