വാഴയില ബിസിനസ്സ് എങ്ങനെ ലാഭകരമാക്കും.

എളുപ്പത്തിൽ തുടങ്ങാൻ ആകുന്ന ഒരു ബിസിനസ്സും അതിന്റെ സാധ്യതകളെ പറ്റിയുമാണ് ഇവിടെ പറയുന്നത്. വാഴയില ബിസിനസ് ആണത്, കേൾക്കുമ്പോൾ വളരെ നിസ്സാരമായി തോന്നുമെങ്കിലും വളരെ സാധ്യതയുള്ള ഒരു ബിസിനസ് തന്നെയാണ് ഇത്. വാഴയിലയ്ക്ക് ഒരുപാട് ആവശ്യങ്ങളുണ്ട് നാട്ടിൽ. മിക്ക ഹോട്ടലുകളുടെ മുന്നിലും വാഴയിലയിൽ ഊണ് എന്ന ബോർഡ് കാണാം. പേപ്പർ വാഴയില ഒക്കെ മാർക്കറ്റിൽ ലഭ്യമാണെകിലും അധികം ആളുകൾക്കും അത് തൃപ്തികരമാകില്ല.

വലിയ ഹോട്ടലുകളിൽ ഇപ്പോഴും വാഴയിലകൾ തന്നെയാണ് ഊണിന് ഉപയോഗിക്കുന്നത്. വാഴ ഇലകൾ വെട്ടി അത് ഒരാൾക്ക് ആവശ്യത്തിനെന്ന രീതിയിൽ മുറിച്ച് കഴുകി വൃത്തിയാക്കി കെട്ടിയ ശേഷം ഹോട്ടലുകളിൽ വിൽക്കാൻ സാധിക്കും. സ്വദേശത്തും വിദേശത്തും ഇതിന് വളരെ വലിയ ഡിമാൻഡ് ഉണ്ട്. സീസൺ സമയത്ത് മലയാളികൾ ഒരുപാട് ഉള്ള ഭാഗത്തേക്ക് കയറ്റി അയക്കാവുന്നതാണ്. വൃത്തിയുള്ള ഇലകൾ കൃത്യ സമയത്ത് എത്തിച്ചു കൊടുത്താൽ ഹോട്ടലുകളിൽ തന്നെ ഇത് വിൽക്കാനാകും. നല്ല ഓർഡറും കിട്ടും. ഓൺലൈനായി വിൽക്കുകയാണെങ്കിൽ ഒരിലയ്ക്ക് 5 രൂപ വരെ നിരക്കിൽ വിൽക്കാനാകും.

ഇവന്റ് മനേജ്‌മെന്റ് ടീമുമായി ബന്ധപ്പെട്ടാൽ അവർ വഴിയും ഈ ബിസിനസ്സ് പ്രൊമോട്ട് ചെയ്യാൻ സാധിക്കും. കാരണം പാൽ കാച്ചൽ, കല്യാണം, തുടങ്ങിയ പരിപാടികൾക്കെല്ലാം ഇലകൾ ഒരുപാട് ആവശ്യമുണ്ട്. ഇതിന് ചിലവാകുന്ന പണം എത്രയെന്ന് നോക്കാം. ആയിരം വാഴയിലായാണ് ഒരു ദിവസം എടുക്കുന്നതെങ്കിൽ ഒരെണ്ണത്തിന് 2 രൂപ നിരക്കിൽ 2000 രൂപയായിരിക്കും. ലേബർ ചാർജും മറ്റ് ചിലവുകളും എല്ലാ മൂടി മൊത്തത്തിൽ ഏകദേശം 2700 രൂപയാകും. ഒരു ഇലക്ക് 4 രൂപ എന്ന നിരക്കിൽ വരെ നമ്മുക്ക് വിൽക്കാൻ സാധിക്കും. 1000 ഇലകൾ വിറ്റാൽ 4000 രൂപയോളം ലഭിക്കും. ചിലവ് കുറച്ചാൽ കിട്ടുന്ന ലാഭം 1300 രൂപ. ഇങ്ങനെ കണക്ക് കൂട്ടിയാൽ ഒരു മാസത്തേക്ക് ലഭിക്കുന്ന മാസം 39,000 രൂപയായിരിക്കും.

Leave a Reply