ലോണിന്റെ പലിശ നിരക്ക് എങ്ങനെ കുറയ്ക്കാം.

ഓരോ ആവശ്യങ്ങൾക്ക് നമ്മൾ അധികം ആളുകളും ആശ്രയിക്കുന്നത് ലോണുകളെയാണ്. പെട്ടെന്ന് ഒരു വലിയ തുക ലഭിക്കാൻ അതാണ് മാർഗം. എങ്ങനെ നമ്മുടെ ലോണുകളുടെ പലിശ കുറയ്ക്കാം, ഒന്നിൽ കൂടുതൽ ലോൺ ഉണ്ടെങ്കിൽ എങ്ങനെ അത് സുഗമമായി അടയ്ക്കാനുള്ള വഴി കണ്ടെത്താം എന്നീ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. മുൻപൊക്കെ ഹൗസിങ് ലോൺ 9% ആയിരുന്നു. ഇപ്പോൾ അത് 7% ആയി കിട്ടുന്നുണ്ട്. പഴയ ലോൺ വേറെ ലോണിലേക്ക് ടേക്ക് ഓവർ ചെയ്യിപ്പിക്കാൻ സാധിച്ചാൽ അതാകും ഉത്തമം.

2 ലോണുകൾ ഉണ്ടെങ്കിൽ അതിൽ ഒരുമിപ്പിക്കുന്നതാണ് നല്ലത്. അങ്ങനെ കിട്ടുന്ന ചെറിയ തുക ഇൻവെസ്റ്റ് ചെയ്യാനും emi കറക്റ്റ് അടയ്ക്കാനും സാധിക്കും. ഇതെങ്ങനെയാണെന്ന് ഒരു ഉദാഹരണം നോക്കാം. ഒരാൾക്ക് 25 ലക്ഷം രൂപ ഹൌസ് ലോണും 5 ലക്ഷം രൂപ കാർ ലോണും ഉണ്ടെന്ന് കരുതുക. ഹോം ലോണിന്റെ പലിശ 9.25% ആണ്. മാസം അടവ് 24,500 രൂപയും. കാർ ലോൺ പലിശ 14.25% ആണ്, മാസം അടക്കുന്ന തുക 14000 രൂപയും ആണെന്ന് വെക്കുക.

2 വര്ഷം കഴിയുമ്പോൾ ഹൌസ് ലോൺ ബാക്കി അടയ്‌ക്കേണ്ട മൊത്തം തുക 23 ലക്ഷം രൂപയാകും. ഇത് ടേക്ക് ഓവർ ചെയ്യാൻ സാധിച്ചാൽ 10 ലക്ഷം രൂപ ടോപ് അപ്പ് ലോണും കിട്ടാൻ സാധ്യതയുണ്ട്. ഈ ടോപ് അപ്പ് ലോൺ കൊണ്ട് കാര് ലോൺ ക്ലോസ് ചെയ്യാനും സാധിക്കും. പിന്നീട് വരുന്ന മാസ് അടവ് 30,000 രൂപയാകും. കാർ ലോൺ കഴിഞ്ഞുള്ള ബാക്കി 4 ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്യുകയും ചെയ്യാം. ഇത് പോലെ പലിശ കുറഞ്ഞ ലോണുകൾ എടുത്ത് പലിശ കൂടിയ ലോണുകൾ ക്ലോസ് ചെയ്യാൻ കഴിയും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply