ലോക്കഡോൺ വൈദ്യുതി ബിൽ ഇളവുകൾ

കോവിഡ് മൂലം പ്രഖ്യാപിച്ച ലോക്കഡോൺ സമയത്ത് എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഏറെ ചർച്ചാ വിഷയം ആയ ഒന്നാണ് KSEB ബിൽ. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാധാരണക്കാർക്ക് ഒരു ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് KSEB. അതായത് ബിൽ തുക അടയ്ക്കാൻ കഴിയാത്തവർക്ക് തവണകളായി അടയ്ക്കാനുള്ള സൗകര്യമാണ് KSEB കൊണ്ട് വന്നിരിക്കുന്നത്. ഈ പുതിയ തീരുമാനത്തെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

3 തീരുമാനങ്ങളാണ് സർക്കാർ എടുത്തിരിക്കുന്നത്. കറണ്ട് ബിൽ ഒന്നിച്ചു അടയ്ക്കാൻ കഴിയാത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഇപ്പോൾ പകുതി അടച്ചാൽ മതി. 2 തവണകളായി ബാക്കി തുക അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. ഇതിന് അധികമായ പണം അടയ്‌ക്കേണ്ട ആവശ്യമില്ല എന്നതാണ് സർക്കാർ തീരുമാനം. ഓൺലൈനായി ബിൽ അടയ്ക്കുന്നവർക്കും ഈ സേവനം ലഭിക്കുന്നതാണ്. അതിന് നിങ്ങൾ ചെയ്യേണ്ടത് KSEB യുടെ ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആണ് ബിൽ അടയ്ക്കുന്നതെങ്കിൽ തുക എന്ന സ്ഥലത്തു എഡിറ്റ് ചെയ്ത് പകുതി തുക അടയ്ക്കാൻ കഴിയുന്നതാണ്.

അടുത്ത തീരുമാനം 2020 ഡിസംബർ വരെ ഫിക്സഡ് ചാർജിലെ ബാക്കി തുക പലിശയില്ലാതെ അടയ്ക്കുന്നതിനുള്ള സാവകാശം ഉണ്ട്. അടുത്ത തീരുമാനം വാണിജ്യവ്യവസായ സഥാപനങ്ങളുടെയും സ്വകാര്യ ആശുപത്രിയുടെയും ബില്ലിന്റെ കാര്യമാണ്. ലോക്കഡോൺ സമയത്തുള്ള വൈദ്യുതി ബില്ലിലെ ഫിക്സഡ് ചാർജിൽ 25% ഇളവ് വരുത്തിയിട്ടുണ്ട്. കെ എസ് ഇ ബിയുമായി ബന്ധപ്പെട്ട കേരള സർക്കാർ എടുത്ത ഈ 3 തീരുമാനങ്ങളാണ് KSEB യുടെ ഔദ്യോഗിക ഫൈസ്ബുക്ക് പേജ് വഴി ലഭിച്ച വിവരം.  കടപ്പാട് : KSEB ഫെയ്‌സ്ബുക്ക് പേജ്.ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ എങ്ങനെ ബിൽ അടക്കണം എന്ന് മനസിലാക്കനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക മേൽപ്പറഞ്ഞ രീതിയിൽ വൈദ്യുതി ബിൽ ഓൺലൈൻ ആയി അടക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply