ഡ്രൈവിംഗ് ലൈസൻസ് മാറുന്നു

ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരും ലൈസൻസ് എടുക്കാൻ പോകുന്നവരും അറിയുക ഡ്രൈവിംഗ് ലൈസൻസിൽ വരുന്ന മാറ്റങ്ങൾ. കേരളത്തിലും ഏകീകൃത പോര്‍ട്ടലിലേയ്ക്ക്ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റാനുള്ള നടപടികൾ നടക്കുന്നു. കേരളത്തിൽ നിന്നുള്ള ഏകദേശം 85 ലക്ഷം ലൈസൻസുകളും കേന്ദ്ര ഡ്രൈവിംഗ് ലൈസന്‍സ് വിതരണ പോര്‍ട്ടലായ സാരഥിയില്‍ എത്തുന്നു. ഇത് വഴി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ രാജ്യത്തെവിടെയും സാധിക്കും. റിപോർട്ടുകൾ അനുസരിച്ച് സംസ്ഥാനത്തെ ഏകദേശം 80% ലൈസൻസുകളുടെയും ഡേറ്റ കൈമാറ്റം പൂര്‍ത്തിയായിട്ടുണ്ട്. ഇനി സാരഥിയിൽ അപ്ലോഡ് ചെയ്യാനുള്ളത് പാലക്കാട്, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ … Read more

കിച്ചൻ സ്ക്രബ്ബർ ബിസിനസ്സ് തുടങ്ങാം

പുതുതായി സംരംഭം തുടങ്ങുന്നവർക്കായി ഈ അറിവ് ഷെയർ ചെയ്യുന്നു. ഒരുപാട് മുടക്കില്ലാതെ നല്ല ലാഭം കിട്ടുന്നഒരു ബിസിനസ്. മാത്രമല്ല അധികം ആരും തുടങ്ങാത്ത ഒരു സംരംഭം കൂടി ആണിത്. കിച്ചൻ സ്ക്രബ്ബർ ബിസിനസ്സ് എങ്ങനെ തുടങ്ങി ലാഭകരം ആക്കാം എന്ന് നോക്കാം.വിപണിയിൽ ഏറ്റവും കൂടുതൽ ചിലവാകുന്ന ഒരു പ്രോഡക്റ്റ് ആണ്, എന്നാൽ കേരളത്തിൽ അധികം ഇതിന്റെ നിർമാണവും ഇല്ല. ഇതിന്റെ ബിസിനസ് എങ്ങനെ എന്ന് നോക്കാം. നമുക്ക് വളരെ വില കുറവിൽ നിർമാണ കമ്പനികളിൽ നിന്നും അല്ലെങ്കിൽ … Read more

ബിസിനസ് തുടങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം എന്നു വിചാരിക്കാത്ത മനുഷ്യർ വളരെ വിരളമാണ്. ജോലിയോടുള്ള മടുപ്പും ആഴ്ചയിൽ 6 ദിവസം ജോലി ചെയ്യുക ഇതൊക്കെ ഒരു ബിസിനസ്സ് ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കാറുണ്ട്. സ്വയം ചിന്തിക്കാനുള്ള കഴിവും പെട്ടെന്ന് വളരണം എന്നുള്ള വിചാരവുമാണ് ബിസ്സിനസ്സിലേക്കുള്ള വഴികൾ തുറക്കുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സ്റ്റാർട്ടപ്പ് ബിസിനിസ്സുകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്‌, കാരണം അത് വഴി ഒരു വരുമാനം സർക്കാരുകൾക്കും കിട്ടുന്നുണ്ട്. എന്നാൽ ഇവിടെ പറയുന്ന 5 കാര്യങ്ങൾ ആണ്  ബിസിനസ്സ് തുടങ്ങണം എന്ന … Read more

ടെറസിലെ മത്സ്യ വളർത്തൽ , അറിയേണ്ടതെല്ലാം

മൽസ്യകൃഷിയിൽ താല്പര്യമുള്ളവർക്ക് വേണ്ടി ചെറിയ രീതിയിൽ വളരെ കുറച്ചു മുതൽ മുടക്കിൽ എങ്ങനെ തുടങ്ങാം എന്നതാണ് ഇവിടെ വിവരിക്കുന്നത്. വീട്ടിലെ ടെറസ്സിൽ എങ്ങനെ ഒരു ടാങ്ക് ഉണ്ടാക്കി മൽസ്യ കൃഷി തുടങ്ങാമെന്ന് നോക്കാം. ഹൊള്ളോ ബ്രിക്ക് കട്ടകളോ ഓടുകളോ കൊണ്ട് ഭിത്തി പോലെ കെട്ടി അതിന് മുകൾ ചാക്കുകൾ വിരിച്ചു അതിന് മുകളിൽ ടാർപോളിൻ ഇട്ടാണ് ഈ ടാങ്ക് ഉണ്ടാക്കിയത്. ശേഷം ആണ് ഇതിലേക്ക് വെള്ളം നിറച്ചത്. ഏകദേശം 1100 രൂപ ചിലവിൽ ടാർപോളിൻ ഷീറ്റ് വാങ്ങാൻ … Read more

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്, സൗജന്യമായി ടിവി

കുടുംബശ്രീയും കെ.എസ്.എഫ്.ഇ.യും കൈകോർത്ത് കൊണ്ട് വിദ്യാർഥികളുടെ പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ ലാപ്‌ടോപ്പ് മൈക്രോ ചിട്ടി തുടങ്ങുന്നു. ഡോ. തോമസ് ഐസക് പറഞ്ഞതനുസരിച്ച് മൂന്നുമാസത്തിനകം രണ്ടുലക്ഷം ലാപ്‌ടോപ്പുകൾ കുട്ടികളിലേക്ക് എത്തും. കൂടാതെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കാൻ അയൽക്കൂട്ടപഠനകേന്ദ്രങ്ങൾ സജ്ജമാക്കുന്നുണ്ട്. ഇത് കൂടാതെ മാതാപിതാക്കൾക്ക് ചിട്ടിയിൽ ചേർന്ന് കൊണ്ട് മക്കൾക്ക് ലാപ്ടോപ്പ് വാങ്ങി നൽകാൻ സാധിക്കും. പഠനാവശ്യത്തിനുള്ള 15,000 രൂപയിൽത്താഴെ വിലയുള്ള ലാപ്‌ടോപ്പാകും ഈ ചിട്ടിയിൽ ചേരുന്നത് വഴി ലഭിക്കുക. ചിട്ടിയുടെ സല 15,000 രൂപയാണ്. കെ.എസ്.എഫ്.ഇ … Read more

മീൻ കൃഷി നടത്തുന്നവർ അറിയേണ്ടതെല്ലാം.

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ശ്രമിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരുപാട് വിവരങ്ങൾ ഈ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കാം, ആവശ്യമുള്ളവർക്ക് കണ്ടു മനസിലാക്കാം. ഇവിടെ വിവരിക്കുന്നത് മീൻ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. തുടങ്ങുന്നത് മുതൽ അത് മുന്നോട്ട് കൊണ്ട് പോകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. കൃഷി തുടങ്ങുന്നവർ ആദ്യം ചെയ്യേണ്ടത് ഒരു പടുതാ കുളം ഉണ്ടാക്കുക എന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ സിമന്റ് കുളം എടുക്കാതിരിക്കുക. 2.5 മീറ്റർ വീതിയും 3.5 … Read more

കിസാൻ സമ്മാൻ നിധിയിൽ സ്റ്റാറ്റസ് പരിശോധിക്കുക

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പുതിയ അപ്‌ഡേഷൻ വന്നിരിക്കുകയാണ്. 40,000 കുടുംബങ്ങൾ അഞ്ചാം ഗഡു കിട്ടാനിരിക്കെ ഈ പട്ടികയിൽ പുറത്തായിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കൃഷിഭൂമിയുള്ള കർഷകരെ സംബഡിച്ചു അവർ ലഭിക്കുന്ന ഒരു വലിയ ആനുകൂല്യം തന്നെയാണ് കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ ലഭിക്കുന്ന ധനസഹായം. ഇത് വരെ അപേക്ഷിക്കാത്തവർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം, അതിന് സമയ പരിധി ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നമ്മുക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ … Read more

പുട്ട് പൊടി നിർമാണം, അറിയേണ്ടതെല്ലാം

പത്തിരിപ്പൊടി, പുട്ട് പൊടി, ചപ്പാത്തി പൊടി ഉണ്ടാക്കുന്ന ഒരു സംരംഭം ആരംഭിക്കുന്നതിനായി വേണ്ട സാധനങ്ങൾ എന്തൊക്കെ, വേണ്ടുന്ന ചിലവുകൾ തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഇത് പോലൊരു സംരംഭം തുടങ്ങുമ്പോൾ മാർക്കറ്റിൽ ബിസിനസ് വളരാൻ വേണ്ടത് വൃത്തിയുള്ളതും ശുദ്ധമായതുമായ സാധനങ്ങളാണ്. തുടക്കത്തിൽ 20 മീറ്റർ നീളവും 10 മീറ്റർ വീതിയുള്ള ഒരു കെട്ടിടം മതിയാകും. പിന്നീട് മാർക്കറ്റിൽ വളരുന്നതിനനുസരിച്ചു ബിൽഡിംഗ് വലുതാക്കിയാൽ മതിയാകും. ഇതിന് വേണ്ട മെഷീനറികൾ എന്തൊക്കെയാണെന്ന് നോക്കാം. ഒരു സ്റ്റീ൦ ഉപയോഗിച്ചാകും അരി പുഴുങ്ങുന്ന … Read more

ബ്രോയിലർ ആട് ബിസിനസ് എങ്ങനെ തുടങ്ങാം

ഒരുപാട് പേർ ഈ ഒരു അവസ്ഥയിൽ സ്വന്തമായി കൃഷി , ആട് വളർത്തൽ, പശു വളർത്തൽ തുടങ്ങിയ സംരംഭങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കോവിഡ് മൂലംപ്രഖ്യാപിച്ച ലോക്ക് ഡൗണിൽ അധികം ആളുകളും സ്വന്തമായി ഇത് പോലുള്ള സംരംഭങ്ങൾ തുടങ്ങി കഴിഞ്ഞു. വീട്ടിൽ ബ്രോയിലർ ആട് വളർത്തൽ എങ്ങനെ ചെയ്യാമെന്ന് നോക്കാം. ഇറച്ചി ആവശ്യത്തിനായി ആട്ടിൻ കുട്ടികളെ തിരഞ്ഞെടുത്തത് വളർത്തുന്ന രീതിയാണ് ഇത്. ഈ രീതിയിൽ ചെയ്യുമ്പോൾ തീറ്റയായി പുല്ലോ പച്ചിലകളോ നൽകേണ്ടതില്ല. 15 മുതൽ 30 ദിവസം വരെ പ്രായമുള്ള … Read more

വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞ ലാപ്ടോപ്പുകൾ

കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപനം അനുസരിച്ചു സ്കൂളുകളിൽ ഉൾപ്പെടെ ഓൺലൈൻ ക്ലാസുകൾ ജൂൺ 1 മുതൽ ആരംഭിക്കുന്നു. ഈ ഒരു അവസരത്തിൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ലാപ്ടോപ്പ്, മൊബൈൽ, ടാബ് ഇതിലേതെങ്കിലും ആവശ്യമുണ്ട്. അത് കൊണ്ട് തന്നെ വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞ ലാപ്ടോപ്പുകൾ ലഭ്യമാക്കാൻ കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ബ്രാൻഡായ കൊക്കോണിക്സ്. ലാപ്ടോപ്പ് ഫീച്ചേഴ്സും വില വിവരങ്ങളും അറിയാൻ തുടർന്ന് വായിക്കുക. കൊക്കോണിക്സ് കമ്പനി കെൽട്രോണിന് ഓഹരിപങ്കാളിത്തമുള്ള കമ്പനിയാണ്. ഈ കമ്പനി ഉപഭോകതാക്കൾക്ക് ലാപ്ടോപ്പ് നൽകുന്നത് 11,000 രൂപയ്ക്കും 15,000 … Read more