മൽസ്യകൃഷിയിൽ താല്പര്യമുള്ളവർക്ക് വേണ്ടി ചെറിയ രീതിയിൽ വളരെ കുറച്ചു മുതൽ മുടക്കിൽ എങ്ങനെ തുടങ്ങാം എന്നതാണ് ഇവിടെ വിവരിക്കുന്നത്. വീട്ടിലെ ടെറസ്സിൽ എങ്ങനെ ഒരു ടാങ്ക് ഉണ്ടാക്കി മൽസ്യ കൃഷി തുടങ്ങാമെന്ന് നോക്കാം. ഹൊള്ളോ ബ്രിക്ക് കട്ടകളോ ഓടുകളോ കൊണ്ട് ഭിത്തി പോലെ കെട്ടി അതിന് മുകൾ ചാക്കുകൾ വിരിച്ചു അതിന് മുകളിൽ ടാർപോളിൻ ഇട്ടാണ് ഈ ടാങ്ക് ഉണ്ടാക്കിയത്. ശേഷം ആണ് ഇതിലേക്ക് വെള്ളം നിറച്ചത്.
ഏകദേശം 1100 രൂപ ചിലവിൽ ടാർപോളിൻ ഷീറ്റ് വാങ്ങാൻ കിട്ടും. 250 മീൻ കുഞ്ഞുങ്ങൾക്ക് ഏകദേശം 600 രൂപയാണ് വില വരുന്നത്. സ്ഥല പരിമിതി ഉള്ളത് കൊണ്ട് മത്സ്യ കൃഷി നടത്താൻ കഴിയില്ല എന്ന് കരുതണ്ട, താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാൽ മനസ്സിലാകും ചെറിയ സ്ഥലത്ത് വളരെ കുറഞ്ഞ ചിലവിൽ ടാങ്ക് ഉണ്ടാക്കിയതും അതിൽ മീൻ വളർത്തിയതും. ടെറസിന്റെ മുകളിൽ ആയത് കൊണ്ട് തന്നെ ഒരുപാട് വെയിൽ അടിക്കാനും ചൂടാകാനും സാധ്യതയുണ്ട്. അത് കൊണ്ട് ടാങ്കിൽ താമര പോലെ എന്തെങ്കിലും വളർത്തുന്നത് നന്നായിരിക്കും.
രണ്ടാഴ്ച കൂടുമ്പോൾ ടാങ്കിലെ പകുതി വെള്ളം പുറത്തേക്കെടുത്ത് നല്ല വെള്ളം ഒഴിച്ച് കൊടുക്കുക. അത് പോലെ മീനിന് തീറ്റ ആവശ്യത്തിന് മാത്രം ഇട്ട് കൊടുക്കുക. അതായത് ഏകദേശം 5 മിനിറ്റ് കൊണ്ട് തന്നെ കഴിച്ചു കഴിയുന്ന അളവിൽ മാത്രം ഇട്ട് കൊടുക്കുക. അങ്ങനെയല്ലെങ്കിൽ ബാക്കി വരുന്ന തീറ്റ വേസ്റ്റ് ആയി ടാങ്കിന്റെ അടിയിൽ പോകാനുള്ള സാധ്യത ഉണ്ട്. ഇത് മീൻ ചത്ത് പോകാനും കാരണമാകും. വീട്ടിൽ ഇത് പോലെ ചെറിയ രീതിയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ അറിവ് ഷെയർ ചെയ്യുക.
