ചെറിയ വരുമാനം ലഭിക്കുന്ന സാധാരണക്കാർക്കും ചെറിയ തുക നിക്ഷേപിച്ച് എങ്ങനെ ഒരു കോടി നേടാം എന്നാണ് ഇവിടെ വിവരിക്കുന്നത്. ദിവസേന 100 രൂപ നിങ്ങള്‍ക്ക് മാറ്റി വെക്കാന്‍ സാധിച്ചാല്‍ കോടി രൂപ തിരിച്ചു കിട്ടുന്നതെങ്ങനെ എന്ന്‍ നോക്കാം. അഗ്ഗ്രെസിവ് ആയിട്ടുള്ള ഇക്യുറ്റി ഫണ്ടില്‍ ദിവസേന 100 രൂപ വെച്ച് ഒരു മാസത്തില്‍ 3000 രൂപ നിക്ഷേപിക്കുക.
30 വര്‍ഷത്തേക്ക് ഇതേ രീതിയില്‍ നിക്ഷേപിച്ചാല്‍ 12% നിരക്കില്‍ ഒരു കോടി രൂപ തിരികെ ലഭിക്കും. ഇനി ഇത് 15% ആയിട്ടു വളരുകയാണെങ്കില്‍ ഒരു കോടി എന്നത് 2 കോടിയായി റിട്ടേണ്‍ ലഭിക്കുന്നതായിരിക്കും. ചില മുച്വല്‍ ഫണ്ടുകള്‍ 18%( നിപ്പോണ്‍, HDFC)വരെ റിട്ടേണ്‍ ലഭിക്കുന്നുണ്ട്. അത്രയില്ലെങ്കിൽ 12% ആണെങ്കിലും ഒരു കോടി രൂപ തിരികെ ലഭിക്കും. 20 വയസ്സായ ഒരാൾ ഇപ്പോൾ നിക്ഷേപ തുടങ്ങിയാൽ 50 വയസ്സാകുമ്പോൾ കോടീശ്വരൻ അകാൻ സാധിക്കും.
നമ്മൾ ജോലി നിർത്തി വീട്ടിലിരിക്കുന്ന സമയത്ത് ഈ തുക വളരെ ഉപകാരപ്പെടുന്നത് ഒന്ന് തന്നെയാകും. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ഈ ഒരു ഇൻവെസ്റ്റ്മെന്റ് വളരെ ഉപകാരപ്പെടുക തന്നെ ചെയ്യും. കൂടുതൽ വിശദമായി ഈ ഇൻവെസ്റ്റ്മെന്റ് -നെ പറ്റി അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം. ഈ ഒരു പ്ലാന്‍ നിങ്ങളുടെ കൂട്ടുകരിലെക്കും ഷെയര്‍ ചെയ്ത് എത്തിക്കുക.
