ജോലി നഷ്ടപ്പെട്ട പ്രവാസികൾ വിഷമിക്കണ്ട.

കോവിഡ് 19 മൂലം ഒരുപാട് പ്രവാസികളുടെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ലോക്കഡൗൺ സമയത്ത് നാട്ടിൽ വന്നവരും, അതിന് മുൻപ് വന്നിട്ട് ലോക്ക് ടൗൺ കാരണം തിരികെ പോകാൻ കഴിയാത്തവർക്കും ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.അത്തരക്കാർക്ക് സമാധാനം നൽകുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഇതിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ചെയ്യാനാഗ്രഹമുള്ള ജോലി നാട്ടിലോ മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ വന്നാൽ നിങ്ങൾക്കാകും മുൻഗണന.

വിദേശത്ത് നിന്ന് നാട്ടിൽ എത്തിയ മറ്റൊരു ജോലി ലഭിച്ചാൽ പോകാൻ താൽപര്യമുള്ളവർക്കും എല്ലാവരും രജിസ്റ്റർ ചെയ്യുക . ഇത് നമ്മുക്ക് വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാൻ കഴിയും. എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനയായി ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ആക്കുക (ലിങ്ക് –http://www.nsdcindia.org/swades/). മൊബൈൽ വഴിയോ കമ്പ്യൂട്ടർ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഹോം പേജിൽ തന്നെ സ്കിൽ കാർഡ് ഫോം കാണാൻ സാധിക്കും. ഇതിൽ ആവശ്യപ്പെട്ട നിങ്ങളുടെ വിവരങ്ങൾ എന്റർ ചെയ്യുക. നിങ്ങളുടെ പേര്, പാസ്പോര്ട്ട് നമ്പർ, മൊബൈൽ നമ്പർ, ഓവർസീസ് കോൺടാക്ട് നമ്പർ, അഡ്രസ്സ്, വർക്ക് സെക്ടർ, എക്സ്പീരിയൻസ്, യോഗ്യത, ജോബ് ടൈറ്റിൽ തുടങ്ങി നിരവധി വിവരങ്ങൾ എന്റർ ചെയ്ത് ശേഷം സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക. എന്തെങ്കിലും സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള ടോൾ ഫ്രീ ( 1800 123 9626 ) നമ്പറിൽ ബന്ധപ്പെടുക.

രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply