സംസ്ഥാന സർക്കാരിന്റെ കാഴിലുള്ള ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാഘട്ട പ്രവർത്തനമാണ് ഇപ്പോൾ ആരംഭിക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തനത്തിൽ ഉൾപ്പെട്ട വീടുകളുടെ നിർമാണം പുരോഗമിച്ചു വരുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ജീർണ്ണിച്ച വീടുകൾ ഉണ്ടായിരുന്ന അല്ലെങ്കിൽ മുൻപ് വിവിധ പദ്ധതികളിൽ വീട് പണി തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ സാധിക്കാത്ത വീടുകളുടെ പണി പൂർത്തിയാക്കി കെട്ടുറപ്പുള്ള വീടുകൾ നിർമിച്ചു നൽകുകയാണ് ചെയ്തത്.
ഇതിന് ശേഷം രണ്ടാം ഘട്ട പ്രവർത്തനം തുടങ്ങുകയും ഇതിൽ ഭൂമിയുള്ളതും വീടുകൾ ഇല്ലാത്തതുമായ ആളുകൾക്ക് 4 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയിൽ 90 പ്രവർത്തി ദിനങ്ങൾ നൽകി. അങ്ങനെ മൊത്തത്തിൽ നാല് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ നൽകുകയും ഭവനം നിർമിക്കാൻ സാധിക്കുകയും ചെയ്തു. ഇപ്പോൾ മൂന്നാം ഘട്ട പ്രവർത്തനമാണ് നടക്കുന്നത്. ഭൂമിയും വീടും ഇല്ലാത്തവർക്കുള്ള ആനുകൂല്യങ്ങളുടെ വിതരണം ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
ലിസ്റ്റിൽ ഉള്ള ഗുണഭോക്താക്കൾ ജൂൺ 15ന് മുൻപ് രേഖകൾ സമർപ്പിക്കുക. നിങ്ങളുടെ പഞ്ചായത്തിലോ നഗരസഭയിലോ ലൈഫ് മിഷൻ പദ്ധതി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മുൻപാകെ ആണ് സമർപ്പിക്കേണ്ടത്. ആധാർ കാർഡ്, റേഷൻകാർഡ്, സ്വന്തമായി ഭൂമി ഇല്ല എന്ന് തെളിയിക്കുന്ന വില്ലജ് ഓഫീസറുടെ സാക്ഷ്യ പത്രം ആണ് സമർപ്പിക്കേണ്ടത്. ഭൂമിയുള്ള അർഹരായ ഗുണഭോകതാക്കൾ ഉണ്ട് എങ്കിൽ അവർക്ക് വീട് നിർമിക്കാൻ 4 ലക്ഷം രൂപ നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഭൂമിയും ഭവനും ഇല്ലാത്തവർ ആണെങ്കിൽ അവർക്ക് ഭൂമി വാങ്ങാനുള്ള സഹായമോ ഫ്ലാറ്റ് സമുച്ചയമോ ആകും നൽകുക. മുൻപ് പട്ടികയിൽ ഇല്ലാത്തവർക്കും ഇപ്പോൾ ജീർണ അവസ്ഥയിൽ വീടുള്ളവർക്കും സഹായം ഈ ഘട്ടത്തിൽ ഉണ്ടാകും.
