മിനിസ്ട്രി ഓഫ് ഡിഫെൻസിൽ 13 തസ്തികകളിലായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ കേന്ദ്ര സർക്കാർ ജോലി നേടാൻ ഇതൊരു നല്ല അവസരം തന്നെയാണ്. സ്റ്റെനോ II, വാർഡ് സഹായിക, ചൗക്കിദാർ, സഫായിവാല, ബാർബർ, വാഷർമാൻ ടൈലർ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ഓഫ്‌ലൈൻ ആയിട്ട് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 26,2020 ആൺ.
സ്റ്റെനോ II തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. 25,500 രൂപയാണ് ശമ്പളം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും +2 ജയിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നത്. വാർഡ് സഹായിക തസ്തികയിൽ 17 ഒഴിവുകളാണുള്ളത്. 18,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ള പെൺകുട്ടികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ട്.
ചൗക്കിദാർ(1 ഒഴിവുകൾ ), സഫായിവാല(5 ഒഴിവുകൾ ), ബാർബർ(2 ഒഴിവുകൾ ), വാഷർമാൻ(5 ഒഴിവുകൾ ), സഫായിവാലി(6 ഒഴിവുകൾ ), ടൈലർ(2 ഒഴിവുകൾ ), ട്രെഡ്‌സ്മാൻ(3 ഒഴിവുകൾ ), മാലി(7 ഒഴിവുകൾ ), കാർപെന്റെർ(1 ഒഴിവ് ), പൈന്റർ( 1 ഒഴിവ്),കുക്കർ(2 ഒഴിവുകൾ ), തുടങ്ങിയ തസ്തികളിലേക്കുള്ള യോഗ്യത പത്താം ക്ലാസ് ആണ്. 19,900 രൂപയാണ് കാർപെന്റെർ, പൈന്റർ, കുക്ക് തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
UR ക്യാറ്റഗറിക്ക് 25 വയസ്സും, OBC- 28 വയസ്സ്, SC,ST -30 വയസ്സ് എന്നിങ്ങനെയാണ് പര്യാപരിധി. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റ് കോപ്പി, ഫോട്ടോയും, 25 രൂപയുടെ സ്റ്റാമ്പ് ഉൾപ്പടെ അപ്ലിക്കേഷൻ ഫോം COMMAND 155 BASE HOSPITAL, PIN-784001, TEZPUR എന്ന വിലാസത്തിൽ അയക്കുക. അപേക്ഷിക്കുന്നതിന് മുൻപായി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.
