പരീക്ഷയില്ലാതെ താൽകാലിക നിയമനം

ഡെപ്യൂട്ടി കമ്മീഷണറുടെ (ഇന്റലിജിൻസ്) കാര്യാലയത്തിൽ ഡ്രൈവർ തസ്തികയിലേക്ക് താത്കാലിക നിയമനം നടക്കുന്നു. തൃശൂർ ജില്ലയിലെ ചരക്ക് സേവന വകുപ്പിലാണ് ഡ്രൈവർ ഒഴിവുള്ളത്. ദിവസ വേതന അടിസ്ഥാനത്തിലാകും നിയമനം. താല്പര്യമുള്ളവർ ജൂൺ 16 സെർട്ടിഫിക്കറ്റുകളും എഴുതി തയ്യാറാക്കിയ അപേക്ഷയുമായി തൃശൂർ പൂത്തോളുള്ള ഡെപ്യൂട്ടി കമ്മീഷണർ കാര്യാലയത്തിൽ എത്തി ചേരുക. നിയമനം നടക്കുന്നത് സര്ക്കാര് മാനദണ്ഡം അനുസരിച്ചാകും. ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പ്രവർത്തി പരിചയം രേഖകളും കോപിയുയി ഇന്റർവ്യൂ പങ്കെടുക്കാം. (ഫോൺ : 0487- 2380695).

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ, സൈക്കോ സോഷ്യൽ കൗൺസിലർ, ഐ ടി സ്റ്റാഫ്, സെക്യൂരിറ്റി ഓഫീസർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സെൻട്രൽ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത സൈക്കോളജിയിൽ അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം. കേസ് വർക്കറുടെ യോഗ്യത നിയമ ബിരുദം അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം.

കൗൺസിലർ- സൈക്കോളജിയിൽ അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം. ഐ ടി സ്റ്റാഫ് – IT അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ. സെക്യൂരിറ്റി തസ്തികയിലേക്കുള്ള യോഗ്യത പ്രവർത്തി പരിചയം ആണ്. തലപര്യമുള്ളവർക്ക് ജൂൺ 27,5pm മുൻപായി വനിതാ പ്രൊട്ടക്ഷൻ ഓഫീസ്, റൂം നമ്പർ 47 സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ, 680003 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. വനിതാ പ്രൊട്ടക്ഷൻ ഓഫിസിൽ നിന്നും അപേക്ഷ ഫോ൦ ലഭിക്കും. ഫോൺ ( 8281999058 ).

പാലക്കാട് ജില്ലയിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അഡിഷണൽ ഓവർസീയർ തസ്തിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മലമ്പുഴ ഗ്രാമപഞ്ചായത്തിലാണ് നിയമനം നടക്കുന്നത്. ഡിപ്ലോമ/ ഐ ടി ഐ സിവിൽ യോഗ്യത ഉള്ളവർക്ക് ജൂൺ 16.11 മണിക്ക് ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെടുക.

Leave a Reply