കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ധനസഹായങ്ങൾ ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് വീണ്ടും അവസരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിക്കുന്ന ഈ നിന്നും 1000 രൂപയുടെ സഹായ വിതരണം ജൂൺ 15 വരെ നീട്ടിയിരിക്കുകയാണ്. ആകെ 14.7 ലക്ഷം ആളുകൾക്കാണ് ഇന്ന് ലഭിക്കേണ്ടിയിരുന്നത്. ഇത് വരെ 11.19 ലക്ഷം ഗുണഭോക്താക്കൾക്കാണ് സഹകരണ സംഘം ജീവനക്കാർ നേരിട്ട് തുക നേരിട്ട് വീട്ടിലെത്തിച്ചത്.
അനർഹരായ കുറച്ചു പേർ ലിസ്റ്റിൽ ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് കേന്ദ്ര സർക്കാർ സ്ഥാപനമായ എൻ ഐ സി ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ബി പി എൽ അന്ത്യോദയ കാർഡ് ഡാറ്റാബേസ് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകിയവരുടെ ലിസ്റ്റുമായി ഒത്തുനോക്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. അനർഹരെ കണ്ടു പിടിച്ച് ഇതുവരെ തെറ്റായി വാങ്ങിയ റേഷന്റെ തുക ഈടാക്കാനും കൈപ്പറ്റിയ തുക തിരിച്ചു പിടിക്കാനും തീരുമാനം ആയിട്ടുണ്ട്. ചില ആളുകൾ പെൻഷൻ/ക്ഷേമനിധി എന്ന നിലയിൽ 1000 രൂപ നേരത്തെ വാങ്ങിയിട്ടുണ്ട്, എന്ന് വ്യക്തമായാൽ നടപടി സ്വീകരിക്കുന്നതാണ്.
കാരണം മറ്റൊരു സഹായവും കൈപ്പറ്റിയിട്ടില്ല എന്ന സത്യവാങ്മൂലം സമർപ്പിച്ച ശേഷമാണ് ഈ ധനസഹായം കൈപ്പറ്റുന്നത്. റേഷൻ കാർഡ് വിവരം ശേഖരിച്ചപ്പോൾ ഉള്ള വിലാസത്തിലാകും ഈ സഹായം എത്തുക. അതിന് ശേഷം താമസം മാറിയിട്ടുണ്ടെങ്കിൽ അവർ തുക ലഭിക്കാനായി റേഷൻ കാർഡിലെ മേൽവിലാസത്തിലെ സ്ഥലത്തെ റേഷൻകട/തദ്ദേശ സ്ഥാപനം/സഹകരണ ബാങ്കുമായി ബന്ധപ്പെടുക. ഇത് വരെ ആനുകൂല്യം ഒന്നും ലഭിക്കാത്തവർ ഉണ്ടെങ്കിൽ. റേഷൻ കാർഡിന്റെ ആദ്യ പേജ് , ആധാർ കാർഡിന്റെ കോപ്പി താമസിക്കുന്ന പഞ്ചായത്ത്/കോർപറേഷൻ/മുനിസിപ്പാലിറ്റിയുടെ പേര് എന്നിവ സഹിതം min.fin@kerala.gov.in. വിലാസത്തിൽ അയക്കുക.
സത്യവാങ്മൂലം ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക്
