ദേശീയ വാർദ്ധക്യകാല പെൻഷൻ

വാർദ്ധക്യകാല പെൻഷനുകൾ ഏപ്രിൽ മാസം മുതൽ 100 രൂപ കൂട്ടി മാസം 1300 രൂപയാക്കി എന്ന് സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 60 വയസ്സിന് മുകളിൽ ഉള്ളവർക്ക് 1300 രൂപയും 75 വയസ്സിന് മുകളിൽ ഉള്ളവർക്ക് 1500 രൂപയുമാണ് പെൻഷൻ തുക. ഒന്നുകിൽ ബാങ്ക് അക്കൗണ്ട് വഴി ഈ തുക നിങ്ങളിലേക്കെത്തും, അല്ലെങ്കിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി പെൻഷൻ തുക കൈമാറുന്നതാണ്. സാമൂഹിക സുരക്ഷാ പെൻഷന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മസ്റ്ററിങ്.

മസ്ട്രിങ് ചെയ്തവർക്ക് മാത്രമാണ് സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റാനാകുന്നത്. അനർഹരായവർ പെൻഷൻ കൈപ്പറ്റാതിരിക്കാനാണ് ഈ മസ്ട്രിങ് സൗകര്യം കൊണ്ട് വന്നത്. പല കാരണത്താൽ പെൻഷൻ തുക ലഭിക്കാത്തവർ ഉണ്ടാവും. ഇനി ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക വന്നോ എന്ന് പോലും അറിയാത്തവർ ഉണ്ടാകും. നിങ്ങളുടെ പെൻഷൻ ഐഡിയും ആധാർ നമ്പറും ഒക്കെ ഉപയോഗിച്ച് ഓൺലൈനായി പെൻഷൻ തുക വന്നിട്ടുണ്ടോ എന്നും പെൻഷൻ സ്റ്റാറ്റസും പരിശോദിക്കാനാകും.ഓൺലൈനായി ചെയ്യാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. വെബ്സൈറ്റ് ഓപ്പൺ അയാൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറോ, ആധാർ കാർഡ് നമ്പറോ, പെൻഷൻ ഐഡിയോ ഉപയോഗിച്ച് പെൻഷൻ വിവരങ്ങൾക്ക് അറിയാൻ സാധിക്കും.

60 വയസ്സിന് മുകളിലുള്ള നിരാലംബരായ കുടുംബത്തിലെ കാര്യങ്ങൾ നോക്കാൻ കഴിയാത്ത ആളുകൾക്കാണ് ഈ പെൻഷന് അപേക്ഷിക്കാൻ കഴിയുന്നത്. കുടുംബത്തിലെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. വികലാംഗ പെൻഷൻ അല്ലാത്ത മറ്റേതെങ്കിലും പെൻഷൻ കൈപ്പറ്റുന്നവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. അപേക്ഷകൾ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ പരിധിയിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. തദ്ദേശ സ്വയമഭരണ സ്ഥാപനത്തിന് സെക്രട്ടറിക്ക് മുൻപാകെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Leave a Reply