55 രൂപ മുടക്കിയാൽ 3000 രൂപ പെൻഷൻ ലഭിക്കും.

വെറും 55 രൂപ മുടക്കി 3000 രൂപയുടെ സർക്കാർ പെൻഷൻ ലഭിക്കുന്ന പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഈ പദ്ധതിയിൽ ചേരുന്നവർക്ക് വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതും അതവർക്ക് ഒരു വലിയ ആശ്വാസവുമായിരിക്കും. അസംഘടിത തൊഴിലാളികളുടെ വാർദ്ധക്യ സംരക്ഷണത്തിനും സാമൂഹിക സുരക്ഷയും മുൻനിർത്തി സർക്കാർ രൂപം കൊണ്ട ഒരു പദ്ധതിയാണ് പ്രധാനമന്ത്രി ശ്രം യോഗി മന്ദൻ യോജന. 60 വയസ്സിന് ശേഷം ഗുണഭോകതാക്കൾക്ക് പ്രതിമാസം 3000 രൂപ മുതൽ ലഭിക്കുന്ന ഈ പദ്ധതിയിൽ അംഗത്വം എടുത്താൽ ഗുണങ്ങൾ ഏറെ.

ഉപഭോകതാവ് മരണപ്പെട്ടാൽ 50% പെൻഷൻ തുക പങ്കാളിക്ക് ലഭിക്കുന്നതാണ്.പങ്കാളിക്ക് മാത്രമേ ഇത് ലഭിക്കുകയുള്ളു. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള അസംഘടിത തൊഴിലാളികൾക്ക് മാത്രമേ ഈ പദ്ധതിയിൽ ചേരാൻ യോഗ്യത ഉള്ളു. ആദായ നികുതി നല്കാത്തവരും പ്രതിമാസ വരുമാനം 15,000 രൂപയിൽ താഴെയുമുള്ള ആളുകൾക്ക് അപേക്ഷിക്കാം. സി എസ് സി സെന്റര് മുഖേന താല്പര്യമുള്ളവർക്ക് ഈ അക്കൗണ്ട് തുടങ്ങാവുന്നതാണ്. നിങ്ങളുടെ സംഭാവന തുക തീരുമാനിക്കുന്നത് പ്രായത്തെ അടിസ്ഥാനമാക്കിയാണ്.

എല്ലാ മാസവും ഈ തുക നൽകേണ്ടതുണ്ട്, അതും 60 വയസ്സ് വരെ. സമാനമായ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് സർക്കാരും നിക്ഷേപിക്കും. 60 വയസ്സ് കഴിഞ്ഞാൽ 3000 രൂപ മുതൽ പെൻഷൻ ലഭിക്കുന്നതായിരിക്കും. ഗുണഭോക്താവ് മരണപ്പെട്ടാൽ പങ്കാളിക്ക് 1500 രൂപ എല്ലാ മാസവും കിട്ടും. അകൗണ്ട് തുടങ്ങാനായി ആധാർ കാർഡ് കൂടതെ സേവിങ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കി ജൻധൻ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് ആവശ്യമാണ്. ഈ പദ്ധതിയിൽ അപേക്ഷിക്കാനായി CSE സെന്റർ ബന്ധപ്പെടുക. പങ്കാളിയുടെ വിവരം നോമിനിയുടെ വിവരങ്ങൾ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply