കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അട്മിനിസ്ട്രെഷന്‍ ( കില ), മുളങ്ങുന്നത്ത്കാവ് P.O, ത്രിശൂര്‍ ഡ്രൈവര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് കിലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 24.06.2020 ആണ്. തസ്തികയുടെ യോഗ്യത, ശമ്പളം, പ്രായപരിധി, അപ്ലിക്കേഷന്‍ ഫീ തുടങ്ങിയ വിവരങ്ങള്‍ക്ക് തുടര്‍ന്ന് വായിക്കുക.
ഏതെങ്കിലും അംഗീകൃത യുണിവേര്‍സിറ്റിയില്‍ നിന്നും പത്താം ക്ലാസ്സ് പാസായിരിക്കണം. ലൈറ്റ് മോട്ടോര്‍ ലൈസന്‍സും ഹെവി മോട്ടോര്‍ ലൈസന്‍സും ഉണ്ടായിരിക്കണം. ബാഡ്ജ് ഉണ്ടായിരിക്കണം കൂടാതെ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം. പ്രാക്ടിക്കല്‍ ടെസ്റ്റില്‍ ലൈറ്റ് ആന്‍ഡ് ഹെവി വാഹനങ്ങള്‍ ഓടിച്ചു കഴിവ് തെളിയിക്കണം. സര്‍ക്കാരിന്റെ ഡ്രൈവിംഗ് ടെക്നിക്ക് ട്രെയിനിങ്ങില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണന.
39 വയസ്സാണ് പ്രായപരിധി. SC/ST ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രായപരിധിയില്‍ ലഭിക്കുന്നതാണ്. 19,000 മുതല്‍ 43,600 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഒരു ഒഴിവാണ് ഈ തസ്തികയില്‍ ഉള്ളത്. യോഗ്യതയുള്ളവര്‍ക്ക് കിലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാവുന്നതാണ്. ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം www.kila.ac.in എന്ന ലിങ്കില്‍ കയറി 24.06.2020 മുന്‍പായി അപേക്ഷിക്കുക.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
