ഭവന ഇന്‍ഷുറന്‍സ് അറിയേണ്ടതെല്ലാം.

നമ്മുക്ക് അറിയാം നമ്മുടെ നാട് കോവിഡ് 19 എന്ന മഹാമാരിയിലൂടെ കടന്നു പോകുകയാണ്. ശാരീരികമായും മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകയാണ് എല്ലാവരും. കഴിഞ്ഞ 2 വർഷവും കേരളത്തിൽ പ്രളയം എന്ന മഹാമാരി ഉണ്ടായിരുന്നു. കുറെ ജീവനുകൾ ഉൾപ്പടെ വീടുകളും സമ്പത്തും നഷ്ടമായി. ഇപ്പോഴും കാലവർഷം തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴും പ്രളയം ഉണ്ടാകോ എന്ന പേടിയിലാണ് ജനങ്ങൾ. ഇനി ഒരു പ്രളയം കൂടി വന്നാൽ വീണ്ടും നാശ നഷ്ടങ്ങൾ ഉണ്ടായാൽ അത് തരണം ചെയ്യുക എന്നത് ബുദ്ധിമുട്ടായിരിക്കും.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തിലും നിരവധി പേർക്ക് വീടും വാഹനങ്ങളുമൊക്കെ നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇനി ഒരു പ്രകൃതി ദുരന്തം ഉണ്ടായാൽ അതിനെ തരണം ചെയ്യാൻ വേണ്ടിയുള്ള മുൻകരുതലുകൾ എടുക്കുന്നതായിരിക്കും ഉചിതം. അതിന് നിങ്ങൾക്ക് ഉചിതമായ ഭവന ഇൻഷുറൻസിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങി പത്തോളം ദുരന്തങ്ങളിൽ നിന്ന് കെട്ടിടത്തിനു സംഭവിക്കാവുന്ന കേടുപാടുകൾക്കും നഷ്ടങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതി ആണിത്.

ഈ പോളിസി എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഇൻഷുറൻസ് ഏതൊക്കെ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളാണ് പോളിസിയിൽ ഉൾപെട്ടിട്ടുള്ളത് എന്ന് പരിശോധിക്കുക. കൂടാതെ, നിങ്ങളുടെ നിങ്ങളുടെ വീടിരിക്കുന്ന സ്ഥലത്ത് ഉണ്ടാകാൻ സാധ്യതയുള്ള പ്രകൃതിദുരന്തങ്ങൾ പദ്ധതിയിൽ ഉൾക്കൊള്ളുന്നുവെന്ന് പോളിസി എടുക്കുന്നതിന് മുൻപ് മനസ്സിലാക്കിയിരിക്കണം. വീട് കൂടാതെ നിങ്ങളുടെ വീട്ടിലെ വീട്ടുസാധനങ്ങളും എത്ര തുകയ്ക്ക് ഇൻഷുർ ചെയ്തിരിക്കണമെന്ന് ശ്രദ്ധിക്കണം. ഉണ്ടാകുന്ന ദുരന്തം മൂലം നഷ്ടപ്പെടുന്ന കെട്ടിടം നിർമിക്കുന്നതിനും വീട്ടിലെ സാധനങ്ങൾ വാങ്ങുന്നതിനും തികയുന്ന രീതിയിൽ വേണം പോളിസി തുടങ്ങാൻ.ഈ ഒരു അറിവ് നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക. HDFC,ICIC തുടങ്ങി നിരവധി കമ്പനികൾ വഴി നിങ്ങൾക്ക് ഇൻഷുറൻസ് എടുക്കാവുന്നതാണ്.

Leave a Reply