സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം എന്നു വിചാരിക്കാത്ത മനുഷ്യർ വളരെ വിരളമാണ്. ജോലിയോടുള്ള മടുപ്പും ആഴ്ചയിൽ 6 ദിവസം ജോലി ചെയ്യുക ഇതൊക്കെ ഒരു ബിസിനസ്സ് ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കാറുണ്ട്. സ്വയം ചിന്തിക്കാനുള്ള കഴിവും പെട്ടെന്ന് വളരണം എന്നുള്ള വിചാരവുമാണ് ബിസ്സിനസ്സിലേക്കുള്ള വഴികൾ തുറക്കുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സ്റ്റാർട്ടപ്പ് ബിസിനിസ്സുകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്, കാരണം അത് വഴി ഒരു വരുമാനം സർക്കാരുകൾക്കും കിട്ടുന്നുണ്ട്. എന്നാൽ ഇവിടെ പറയുന്ന 5 കാര്യങ്ങൾ ആണ് ബിസിനസ്സ് തുടങ്ങണം എന്ന ആഗ്രഹം നിങ്ങൾക്ക് ഉള്ളതെങ്കിൽ ഒരിക്കലും ബിസിനസ്സ് തുടങ്ങരുത്. ആ 5 കാര്യങ്ങളാണ് താഴെ പറയുന്നത്.
1. കാശുണ്ടാകുക: ഒരു ബിസിനസ്സ് തുടങ്ങിയാൽ വളരെ പെട്ടെന്ന് സമ്പാദിക്കാം എന്നുള്ള വിചാരമാണ് ഏതൊരു മനുഷ്യനെയും ബിസിനസ്സിലേക്ക് ആകർഷിക്കുന്നത്. ജോലി ചെയ്‌തു സമ്പാദിക്കുന്നതിനെക്കാൾ കൂടുതൽ ബിസിനസ്സ് ചെയ്താൽ കിട്ടും എന്നുള്ള വിചാരമാണ് ഇതിനു കാരണം. ഏത് രീതിയിൽ എങ്ങനെ വേഗത്തിൽ സമ്പാദിക്കാം എന്നാണ് ഈ കാലത്ത് ആളുകൾ വിചാരിക്കുന്നത്. എന്നാൽ സമ്പാദിക്കാൻ ബിസിനസ്സ് നാടത്തണമെന്നില്ല, നല്ല ശമ്പളമുള്ള ജോലിയോ ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ്‌മെന്റ് ചെയ്യുകയോ ചെയ്യാവുന്നതാണ്.
2. എളുപ്പവും പെട്ടന്നുള്ള വളർച്ചയും: ഒരു ബിസിനസ്സ് തുടങ്ങിയാൽ എത്രയും പെട്ടെന്ന് വളരാം എന്നും ബിസിനസ്സ് നടത്തുന്നത് എളുപ്പമാണെന്നും വിചാരിക്കുന്നവരാണ് ബിസിനസ്സ് നടത്തി നശിച്ചു പോകുന്നതും. ഈ കാലഘട്ടത്തിൽ 90% ബിസിനസ്സുകളും സ്റ്റാർട്ടപ്പുകളും തോൽവിയോടെ ആണ് പോകുന്നത് എന്നു എല്ലാർക്കും അറിയാല്ലോ. ചില സ്റ്റാർട്ടപ്പ് ബിസിനസ്സുകളും 3-4 വർഷങ്ങൾ കഴിയുമ്പോഴേക്ക് നിർത്തുന്നു. അതു കൊണ്ട് ബിസിനസ്സ് നടത്തി അടിച്ചു പൊളിക്കാം എന്നുള്ളത് ശുദ്ധ മണ്ടത്തരമാണ്.
3. മറ്റുള്ളവർക്കു വേണ്ടി ജോലി ചെയ്യുന്നത് ഇഷ്ടമല്ല: മറ്റു കമ്പനികൾക് വേണ്ടി ജോലി ചെയ്തു പൈസ ഉണ്ടാക്കുന്നതിനു പകരം സ്വന്തമായി ബിസിനസ്സ് ചെയ്‌തു തുടങ്ങാം എന്നു വിചാരിക്കുന്നവരാണ് നമ്മളിലേറെയും. ഇങ്ങനെ വിചാരിക്കുന്നവരിൽ ഭൂരിപക്ഷവും മറ്റുള്ളവർക്കു വേണ്ടി ജോലി ചെയ്യാൻ താല്പര്യം ഇല്ലാത്തവരും ഒരാളുടെ കീഴിൽ ജോലി ചെയ്തു അനുഭവസമ്പത്ത് ഉണ്ടാക്കാൻ താല്പര്യം ഇല്ലാത്തവരുമായിരിക്കും. അനുഭവസമ്പത്ത് ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് ബസിനസ്സിലും ശോഭിക്കാൻ പറ്റുകയുള്ളൂ.
4. വർക്ക് – ലൈഫ് ബാലൻസ്: ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന പലരും പറഞ്ഞു കേൾക്കുന്ന ഒന്നാണ് ആവശ്യത്തിനു സമയം കിട്ടാറില്ല, ജീവിതത്തിൽ സ്വന്തന്ത്രൻ ആവാൻ പറ്റുന്നില്ല, വർക്ക് – ലൈഫ് ബാലൻസ് കിട്ടുന്നില്ല എന്നൊക്കെ. ആയതിനാൽ
വർക്ക് ലൈഫ് ബാലൻസ് കൊണ്ടു വരാൻ വേണ്ടി ബസിനസ്സിലേക്ക് തിരിയുന്നത് കൊണ്ട് നിങ്ങൾക്ക് ഇതെല്ലാം ശരിയാവുമെന്ന് വിചാരിക്കേണ്ട. കാരണം നിങ്ങളുടെ ബിസിനസ്സ് വളരണമെങ്കിൽ നിങ്ങൾക്ക് ഒരു ജോലിക്കാരനെ പോലെ അവധി ദിനങ്ങൾ ഇല്ല, നിശ്ചിത ജോലി സമയമില്ല, വീട്ടുകാരൊടൊത്ത് സമയം ചിലവിടാൻ പറ്റില്ല, അതു പോലെ തന്നെ ബിസിനസ്സ് വളർത്താനുള്ള ടെൻഷൻ വേറെ.
5. സമൂഹ മാധ്യമങ്ങളിലെ ബിസിനസ്സ് ആശയങ്ങൾ : ഇന്നത്തെ കാലത്ത് സമൂഹ മാധ്യമങ്ങൾ ആയ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിൽ ഒരു സ്റ്റാർട്ടപ്പ് ബിസിനസ്സ് നടത്തുന്ന ആൾ എന്നു പറയുന്നത് ഒരു ട്രെൻഡിങ് ആശയം ആയി കൊണ്ടിരിക്കുകയാണ്. പണ്ട് കാലത്തു ഗിത്താർ വായിക്കുന്നതും ഫോട്ടോഗ്രാഫി പേജ് തുടങ്ങിയതും ഷോർട്ട് ഫിലിം ചെയ്യുന്നതും പോലെ ട്രെൻഡിങ് ആവുകയാണ് ബിസിനസ്സ് മാൻ എന്ന വാക്കും. കുറച്ച് നാൾ കഴിയുമ്പോൾ മുകളിൽ പറഞ്ഞ പോലെ ഈ ട്രെൻഡും മാറുന്നതാണ്. ബിസിനസ്സ് നടത്തുന്നു എന്നു പറയുമ്പോൾ തന്നെ എല്ലാരും വിചാരിക്കുന്നത് ആഡംബര ജീവിതവും കാറുകളും വസ്ത്രങ്ങളും തന്നെയാണ്. ഈ ഒരു അവസ്ഥ തന്നെയാണ് പേടിപെടുത്തുന്നതും.
ബിസിനസ്സ് ചെയ്യാതെ തന്നെ ഗൂഗിളിൽ ജോലി ചെയ്തു സമ്പാദിക്കുന്ന സുന്ദർ പിച്ചെ പോലുള്ള ആളുകൾ തന്നെയാണ് നമ്മുടെ പ്രചോദനം. അറിയാത്ത ബിസിനസ്സുകൾ നടത്തി സ്വയം കുഴിയിൽ പോയി ചാടുന്നവരാണ് നമ്മൾ മലയാളികൾ. അതു കൊണ്ട് തന്നെ നല്ല ശമ്പളം തരുന്ന ജോലികൾ തിരഞ്ഞെടുത്തു നമ്മൾ നമ്മുടെ ഉത്തരവാദിത്വം ചെയ്യുക.
