പഠനത്തിൽ മിടുക്കരും എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബത്തിലെ കുട്ടികൾക്ക് ചൈൽഡ് ഫണ്ട് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഒരു സഹായം എന്ന രീതിയിൽ നടപ്പിലാക്കുന്ന ആൾ ഇന്ത്യ സ്കോളർഷിപ് ആയ പ്രഥമ ശിക്ഷാ യോജനാ സ്കോളര്ഷിപ്പിലേക്കു കേരളത്തിൽ നിന്നുള്ള അപേക്ഷകൾ ക്ഷണിക്കുന്നു . ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് Pradhama Shiksha Yojana Pre Matric Scholarship -ൽ അപേക്ഷിക്കാൻ സാധിക്കുന്നത്.
കഴിഞ്ഞ അധ്യയന വർഷത്തിൽ നടന്ന പരീക്ഷയിൽ ജയിച്ചിരിക്കണം കൂടാതെ 50% മുകളിൽ മാർക്കുകൾ നേടിയവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. 30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്ക് വേണ്ടിയും 20% അംഗവൈകല്യമുള്ള കുട്ടികൾക്ക് വേണ്ടിയും സംവരണം ചെയ്തിട്ടുണ്ട് കുട്ടികളുട്ടുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 3 കാറ്റഗറി ആയി ഈ സ്കോളർഷിപ്പിന് തിരിച്ചിട്ടുണ്ട്.
കാറ്റഗറി A- 50% മാർക്കോടെ പാസ്സായ 1 മുതൽ 5 വരെയുള്ള കുട്ടികൾ. കാറ്റഗറി ബി- 60% മാർക്കോടെ പാസ്സായ 6 മുതൽ 10 വരെയുള്ള കുട്ടികൾ. കാറ്റഗറി സി- 50% മാർക്കോടെ പാസ്സായ വൈകല്യങ്ങൾ ഉള്ള കുട്ടികൾ. പ്രധമ ശിക്ഷ യോജന സ്കോളർഷിപ്പ് അപേക്ഷിക്കുന്നവർക്ക് സ്ഥലങ്ങളെ അടിസ്ഥാനമാക്കി, 75,000 വരെ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 1.2020 ആണ്.
അപേക്ഷിക്കാൻ 2020 വർഷത്തിലെ പരീക്ഷ പാസ്സായതായിരിക്കണം. നേരത്തെ പാസായ അപേക്ഷകർക്ക് സ്കോളർഷിപ്പിന് യോഗ്യതയില്ല. മറ്റേതെങ്കിലും വഴിയിൽ സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അർഹതയില്ല. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക – ലിങ്ക്.
