ഇന്ത്യൻ പോസ്റ്റ് ഡിപ്പാർട്മെന്റ്– ന്റെ കീഴിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സീനിയർ മാനേജർ മെയിൽ മോട്ടോർ സർവീസ്- മുംബൈ, ഗോവ, സാംഗ്ലി, രത്‌നഗിരി, സിന്ധുദുർഗ് എന്നീ സ്ഥലങ്ങളിലെ ഡിവിഷനുകളിലാണ് ഒഴിവുകൾ. തസ്തിക തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ ഓരോ ഒഴിവുകളിലേക്കും അപേക്ഷിക്കാനുള്ള വിലാസം, യോഗ്യത വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ താഴെ വിശദീകരിച്ചിട്ടുണ്ട്.

സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത SSLC പാസായിരിക്കണം, ലൈറ്റ് & ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം, 3 വർഷത്തെ പ്രവർത്തി പരിചയവും വേണം. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക. 19,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 മുതൽ 27 വയസ്സാണ് പ്രായപരിധി.SC,ST വിഭാഗത്തിന് 5 വർഷവും, OBC ക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30.03.2020 ൽ നിന്നും 15.06.2020 ലേക്ക് മാറ്റിയിരിക്കുന്നു. അപേക്ഷിച്ചവരിൽ നിന്നും ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയാകും നിയമനം നടക്കുന്നത്. അപ്ലിക്കേഷൻ പൂരിപ്പിച്ച ശേഷം ഏത് ഡിവിഷനിൽ ആണോ അപേക്ഷിക്കുന്നത്, അവിടുത്തെ വിലാസത്തിൽ അയക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| അവസാന തീയതി മാറ്റി | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
