കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള പൊതുമേഖലാ സഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Sr. Assistant – I, Steno Typist Grade – VII, Sr. Assistant – I Hindi Translator Grade- VII, Jr. Assistant – I, Clerk-cum-Computer Operator, Grade – V, Jr. Assistant –I , Hindi Typist cum Computer Operator Grade– V എന്നീ തസ്തികകളിലേക്കാണ് അവസരം. യോഗ്യരായവർക്ക് ഓൺലൈനായി 01/07/2020, 11.59 PM മുൻപായി അപേക്ഷിക്കാം. തസ്തികകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
Sr. Assistant – I,Steno Typist തസ്തികയിൽ 3 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം, ഇംഗ്ലീഷ് ഷോർട്ഹാൻഡ് കോഴ്സിൽ സർട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ ഓപ്പറേഷൻ,MS ഓഫീസ്, എക്സൽ തുടങ്ങിയ പഠിച്ചിരിക്കണം. 16,000 രൂപ മുതൽ 34,000/- രൂപ വരെയാണ് ശമ്പളം. Sr. Assistant – I Hindi Translator തസ്തികയിൽ UR ക്യാറ്റഗറിയിൽ ഒരു ഒഴിവുണ്ട്. 16,000-34,000/-രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദിയിൽ ബിരുദം നേടിയിരിക്കണം. ഹിന്ദി ട്രാൻസ്ലേറ്റർ ഡിപ്ലോമ സർട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ അപ്പ്ലിക്കേഷനിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ആണ് ആവശ്യമായ യോഗ്യത.
Jr. Assistant – I, Clerk-cum-Computer Operator തസ്തികയിൽ 4 ഒഴിവുകളാണുള്ളത് ( UR -2, SC -1, OBC -1). 13500 രൂപ മുതൽ 28000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും +2 അല്ലെങ്കിൽ തത്തുല്ല്യ൦ പാസായിരിക്കണം. കൂടാതെ കമ്പ്യൂട്ടർ അപ്പ്ലിക്കേഷനിൽ ഡിപ്ലോമ, ടൈപ്പിംഗ് സ്പീഡ് 30 wpm ഉണ്ടായിരിക്കണം. Jr. Assistant –I , Hindi Typist cum Computer Operator തസ്തികയിൽ UR ക്യാറ്റഗറിയിൽ 1 ഒഴിവാണുള്ളത്. 13,500 രൂപ മുതൽ 28,000 രൂപ വരെയാണ് ശമ്പളം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ +2 അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം, കമ്പ്യൂട്ടർ അപ്പ്ലിക്കേഷനിൽ ഡിപ്ലോമ, MS ഓഫീസിൽ,എക്സൽ, പവർപോയിന്റ് അറിഞ്ഞിരിക്കണം. ഹിന്ദിയും ഇംഗ്ലീഷും 30 wpm സ്പീഡിൽ ടൈപ്പിംഗ് സാധിക്കണം.
ഒഫീഷ്യൽ ഒട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 01/07/2020 ആണ്. ഓൺലൈനായി അപേക്ഷിക്കുമ്പോൾ പാസ്പോര്ട്ട് സൈസ് ഫോട്ടോ, 10th സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് തുടങ്ങി രേഖകൾ കൂടി അപ്ലോഡ് ചെയ്യണം.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
