സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വീഡിയോ എഡിറ്റർ, ഗ്രാഫിക് അസിസ്റ്റന്റ്, ക്യാമറ പേഴ്സൺ, പ്രൊഡക്ഷൻ അസിസ്റ്റന്റ്, ആങ്കർ പേഴ്സൺ, സൗണ്ട് ടെക്‌നിഷ്യൻ/ റെക്കോർഡിസ്റ് തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുള്ളത്. തസ്തിക സംബന്ധിച്ച യോഗ്യത, ശമ്പള വിവരങ്ങൾക്കും, അപേക്ഷിക്കേണ്ട രീതിയും മറ്റു വിവരങ്ങൾക്കും തുടർന്ന് വായിക്കുക.
വീഡിയോ എഡിറ്റേഴ്സ് തസ്‌തികയിൽ ദിവസേന 2500 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. വീഡിയോ എഡിറ്റിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയാണ് യോഗ്യത. ജൂൺ 16ന് ആകും ഇന്റർവ്യൂ നടക്കുന്നത്. ഗ്രാഫിക് അസിസ്റ്റന്റ് തസ്തികയിലും ദിവസേന 2500 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ജൂൺ 17ന് ആണ് ഇന്റർവ്യൂ നടക്കുന്നത്. ബന്ധപ്പെട്ട ട്രൈഡിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. ക്യാമറ പേഴ്സൺ തസ്തികയിൽ ദിവസേന 2500 രൂപയാണ് ശമ്പളം. 18.06.2020 ആണ് ഇന്റർവ്യൂ തീയതി. +2, ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രീ, 2 വർഷത്തെ പ്രവർത്തി പരിചയം ആണ് ആവശ്യമായ യോഗ്യത.
പ്രൊഡക്ഷൻ അസിസ്റ്റന്റ് (വീഡിയോ) തസ്തികയിൽ ദിവസേന 2550 രൂപയാണ് ശമ്പളം. ജൂൺ 19 ആണ് ഇന്റർവ്യൂ തീയതി. ആവശ്യമായ യോഗ്യത ഡിഗ്രീ അല്ലെങ്കിൽ തത്തുല്യം ആണ്. കൂടുതൽ യോഗ്യത വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.ആങ്കർ പേഴ്സൺ( വീഡിയോ ) തസ്തികയിൽ ദിവസേന 2500 രൂപയാണ് ശമ്പളം. 17.06.2020 ആണ് ഇന്റർവ്യൂ. ഡിഗ്രീ അല്ലെങ്കിൽ തത്തുല്യം. സൗണ്ട് ടെക്‌നിഷ്യൻ / റെക്കോർഡിസ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജൂൺ 16 ന് ആകും നടക്കുന്നത്. ഡിപ്ലോമയാണ് ആവശ്യമായ യോഗ്യത.
താല്പര്യമുള്ളതും യോഗ്യതയുള്ളവർക്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ വിലാസത്തിൽ ഇന്റർവ്യൂ തീയതിയിൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി എത്തുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.)
