കിച്ചൻ സ്ക്രബ്ബർ ബിസിനസ്സ് തുടങ്ങാം

പുതുതായി സംരംഭം തുടങ്ങുന്നവർക്കായി ഈ അറിവ് ഷെയർ ചെയ്യുന്നു. ഒരുപാട് മുടക്കില്ലാതെ നല്ല ലാഭം കിട്ടുന്നഒരു ബിസിനസ്. മാത്രമല്ല അധികം ആരും തുടങ്ങാത്ത ഒരു സംരംഭം കൂടി ആണിത്. കിച്ചൻ സ്ക്രബ്ബർ ബിസിനസ്സ് എങ്ങനെ തുടങ്ങി ലാഭകരം ആക്കാം എന്ന് നോക്കാം.വിപണിയിൽ ഏറ്റവും കൂടുതൽ ചിലവാകുന്ന ഒരു പ്രോഡക്റ്റ് ആണ്, എന്നാൽ കേരളത്തിൽ അധികം ഇതിന്റെ നിർമാണവും ഇല്ല. ഇതിന്റെ ബിസിനസ് എങ്ങനെ എന്ന് നോക്കാം. നമുക്ക് വളരെ വില കുറവിൽ നിർമാണ കമ്പനികളിൽ നിന്നും അല്ലെങ്കിൽ ഓൺലൈനായി സൈറ്റുകളിൽ നിന്നും ഇത് വാങ്ങാവുന്നതാണ്.

ഓൺലൈനായി നോക്കുകയാണെങ്കിൽ ഉദാഹരണത്തിന് ഇന്ത്യ മാർട്ട് എന്ന വെബ്സൈറ്റിൽ നോക്കുകയാണെങ്കിൽ 1.2 രൂപ ഒരു പീസിന് എന്ന വിലയിൽ ലഭിക്കുന്നതാണ്. 3*4 അളവിൽ വരുന്ന ഷീറ്റിന്റെ വിലയാണ് ഇത്. സൈറ്റിൽ ലഭ്യമായ നമ്പറിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക. ഇതിന്റെ റീറ്റെയ്ൽ വില നോക്കുകയാണെങ്കിൽ പായ്ക്ക് ചെയ്യാതെ 8 രൂപയ്ക്കും പായ്ക്ക് ചെയ്ത് 12 രൂപയ്ക്കുമാണ് വില്പന നടക്കുന്നത്.

കടകളിൽ 20 രൂപ നിരക്കിൽ ഒരു പാക്കറ്റ്റ് വിൽക്കുന്നുണ്ട് (4 എണ്ണം 20 രൂപ). ഒരു പീസിന്റെ മുകളിൽ ഏകദേശം 4 രൂപയോളം ലാഭം കണ്ടെത്താനാകും. നമ്മൾ ചെയ്യേണ്ടത് നമ്മുടേതായ ഒരു ബ്രാൻഡ് പേരിൽ പേപ്പർ പാക്കിങ് ഉണ്ടാക്കുക എന്നത് മാത്രമാണ്. ചെറുകിട കച്ചവടക്കാർക്ക് ലാഭം കൂടുതൽ കിട്ടാവുന്ന വിലയിൽ കൊടുക്കുക. അതാകുമ്പോൾ നിങ്ങൾക്ക് ഒരുപാട് കച്ചവടം പിടിക്കാനും എളുപ്പാകും. ഏകദേശം 1500 രൂപ വില പാക്കിങ് മെഷീൻ വാങ്ങുന്നത് നല്ലതായിരിക്കും.

Leave a Reply