കിസാൻ സമ്മാൻ നിധിയിൽ സ്റ്റാറ്റസ് പരിശോധിക്കുക

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പുതിയ അപ്‌ഡേഷൻ വന്നിരിക്കുകയാണ്. 40,000 കുടുംബങ്ങൾ അഞ്ചാം ഗഡു കിട്ടാനിരിക്കെ ഈ പട്ടികയിൽ പുറത്തായിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കൃഷിഭൂമിയുള്ള കർഷകരെ സംബഡിച്ചു അവർ ലഭിക്കുന്ന ഒരു വലിയ ആനുകൂല്യം തന്നെയാണ് കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ ലഭിക്കുന്ന ധനസഹായം. ഇത് വരെ അപേക്ഷിക്കാത്തവർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം, അതിന് സമയ പരിധി ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

നമ്മുക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ജനസേവ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു ആവശ്യമായ രേഖകൾ ഉൾപ്പടെ അടുത്തുള്ള കൃഷി ഭവനിൽ പോയി വെരിഫിക്കേഷന് വേണ്ടി സമർപ്പിക്കേണ്ടതാണ്. ഈ വെരിഫിക്കേഷനും കഴിഞ്ഞതിന് ശേഷമാകും നിങ്ങൾ കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം ലഭിക്കുന്നത്. 2000 രൂപ വീതം 4 മാസത്തിന്റെ ഇടവേളയിൽ 3 ഗഡുക്കളായി മൊത്തത്തിൽ 6000 രൂപയാണ് ലഭിക്കുന്നത്.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, അപേക്ഷ സമർപ്പിച്ചതിന് ശേഷം വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം കൃഷി ഭവനിൽ രേഖകൾ ഉൾപ്പടെ സമർപ്പിക്കണം. മുൻപ് അപേക്ഷിച്ച 40,000 പേരെ ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. ആധാർ കാർഡിലെയും അപേക്ഷ ഫോമിലെയും പേരുകൾ വ്യത്യാസമുള്ളവരെയാണ് ലിസ്റ്റിൽ നിന്നും പുറത്താക്കിയത്. ഇതിന് അപേക്ഷകർ അവരുടെ സ്റ്റാറ്റസ് പരിശോധിക്കുകയാണ് വേണ്ടത്. കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫാർമേഴ്‌സ് കോർണർ എന്ന സെക്ഷനിൽ സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയും. ആധാർ കാർഡ് നോട്ട് വെരിഫൈഡ് എന്ന് കാണിച്ചാൽ ആധാർ കാർഡിലെ മിസ്റ്റേക്ക് ആയിരിക്കും. അത് എഡിറ്റ് ചെയ്താൽ മതിയാകും.

Leave a Reply