സൗജന്യ കിറ്റുകൾ ഇനി സപ്ലൈകോ വഴി

റേഷൻ കാർഡിന്റെ സംബന്ധിച്ചുള്ള പുതിയ അപ്‌ഡേറ്റുകളാണ് ഇവിടെ വിവരിക്കുന്നത്. ഇത് വരെ റേഷൻകാർഡിന് അപേക്ഷ സമർപ്പിക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം. താലൂക്ക് ഓഫിസിൽ പോകേണ്ട ആവശ്യമില്ലാതെ ലഭിക്കുന്ന സാധ്യതയാണ് ഇനി ഉണ്ടാകാൻ പോകുന്നത്. നിലവിൽ കോവിഡ് 19 പശ്ചാത്തലത്തിൽ ലഭിക്കുന്ന ഭക്ഷ്യവിഹിതങ്ങൾ കൈപ്പറ്റുന്നത് ബിയോമെട്രിക് സംവിധാനം വഴിയല്ല. പകരം നമ്മൾ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ ലഭിക്കുന്ന OTP എന്റർ ചെയ്ത് ശേഷമാണ് സാധനങ്ങൾ കൈപ്പറ്റുന്നത്.

ഫോൺ ഇല്ലാത്തവരും ഫോൺ നമ്പർ ലിങ്ക് ചെയ്യാത്തവരും നമ്പർ മാറിപോയവർക്കും അത് എഡിറ്റ് ചെയ്യാനുള്ള സൗകര്യവും ഇപ്പോൾ ഉണ്ട്. സര്ക്കാരിൽ നിന്നും സൗജന്യ കിറ്റുകൾ വാങ്ങാൻ കഴിയാത്തവർക്ക് സപ്ലൈ കോ വഴി കിറ്റുകൾ വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുകയാണ്. ജൂൺ 10 മുതൽ 15 വരെ ഈ ആനുകൂല്യം ലഭ്യമാണ്. ഇലക്ട്രോണിക് റേഷൻ കാർഡ് അക്ഷയ വഴി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

756 കൂടി രൂപ ചിലവഴിച്ചു സർക്കാർ ജനങ്ങൾക്ക് നൽകിയ സൗജന്യ കിറ്റുകൾ ലഭിക്കാത്തവരുണ്ട്. അത്തരക്കാർക്ക് സപ്പ്ലൈകോ വഴി ജൂൺ 10 മുതൽ ലഭിക്കും. റേഷൻകാർഡിൽ നൽകിയ മൊബൈൽ നമ്പർ മാറ്റാനും കൈവശമുള്ള പ്രവർത്തിക്കുന്ന നമ്പർ കൊടുക്കാനും അക്ഷയ കേന്ദ്രങ്ങൾ വഴി സാധിക്കും.അത് തിരുത്തേണ്ടത് സപ്ലൈ കോ ഉദ്യോഗാർസ്ഥരാണ്. ഇതിന് ശേഷം നിങ്ങളുടെ മൊബൈലിൽ ലഭിക്കുന്ന OTP എന്റർ ചെയ്തിട്ട് ഭക്ഷ്യ വിഹിതം കൈപ്പറ്റാൻ സാധിക്കും.

Leave a Reply