ബിരുദം നേടുന്ന വിദ്യാർഥികൾക്കുള്ള Buddy for study india foundation ന്റെ സർദാർ പട്ടേൽ സ്കോളർഷിപ്പ് 2020 അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30. സ്കോളർഷിപ് മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി, സ്കോളർഷിപ് തുക തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന വിദ്യാർഥിക്കളെ സഹായിക്കാനായി ആരംഭിച്ച പദ്ധതിയാണ് സർദാർ പട്ടേൽ സ്കോളർഷിപ്പ്. 26% ആണ് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിലെ മൊത്തത്തിലുള്ള എൻട്രോൾമെൻറ് റേഷിയോ.
ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക താങ്ങാൻ കഴിയാത്ത സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തിലെ കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഇന്ത്യൻ പൗരന്മാർക്ക് ഈ 15,000 യുടെ സ്കോളർഷിപ്പിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. buddy for study യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഏതൊരാൾക്കും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. സ്കോളർഷിപ് നഷ്ടമാകാതിരിക്കാൻ ജൂൺ 30 ന് മുൻപായി അപേക്ഷിക്കുക. യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം ഓൺലൈനായിട്ടോ അക്ഷയകേന്ദ്രങ്ങളിൽ ചെന്നോ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകൻ ആർട്സ്, കോമേഴ്‌സ്, സയൻസ് ഉൾപ്പടെ ഏത് സ്ട്രീമിലും 3 വർഷത്തെ ബിരുദം ഫസ്റ്റ് ഇയർ അല്ലെങ്കിൽ സെക്കന്റ് ഇയർ പഠിക്കണം. കുറഞ്ഞത് 50% മാർക്കോടെ +2 പാസായിരിക്കണം. 6 ലക്ഷത്തിൽ കുറവായിരിക്കണം അപേക്ഷകന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം. അക്കാഡമിക് മെറിറ്റിന്റെയും സാമ്പത്തിക പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുകയും അവരെ ടെലിഫോണിക് ഇന്റർവ്യൂ നടത്തുകയും ചെയ്യും. തിരഞ്ഞെടുക്കുന്ന അർഹരായ വിദ്യാർഥികൾക്ക് 15,000 രൂപയാകും ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. (https://www.buddy4study.com/page/sardar-patel-scholarship-for-students-pursuing-graduation)
