പെൻഷൻ മസ്റ്ററിങ് വീണ്ടും ആരംഭിക്കുന്നു.

കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡൗൺ മൂലം ഒട്ടുമിക്ക പ്രവർത്തനങ്ങളും നിർത്തി വെച്ചിരുന്നു. ഇപ്പോൾ ലോക്കടൗണിൽ ഇളവ് വന്നതോട് കൂടി ഒരുപാട് സ്ഥാപനങ്ങളും പ്രവർത്തനങ്ങളും തുടങ്ങിയിരിക്കുന്നു. ആയത് കൊണ്ട് തന്നെ ലോക്കഡൗൺ സമയത്ത് നിർത്തി വെച്ചിരുന്ന പെൻഷൻ മസ്റ്ററിങ് വീണ്ടും ആരംഭിക്കുന്നു. മസ്റ്ററിങ് ലോക്കഡൗണിന് മുൻപ് ചെയ്തവർ ഇപ്പോൾ ചെയ്യേണ്ട ആവശ്യമില്ല. ചെയ്യാത്തവർ ജൂൺ 10 ന് ആരംഭിക്കുന്ന മാസ്ട്രിങ് സംവിധാനം ചെയ്യുക. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരുപാട് സാധാരണക്കാർക്ക് വളരെയധികം ഉപകാരപ്പെടുന്ന സർക്കാർ പെൻഷൻ ലഭിക്കാൻ ഈ സേവനം ഉപയോഗപ്പെടുത്തുക.

മസ്റ്ററിങ് ചെയ്യാൻ സ്ഥാപനങ്ങളിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക്, അതായത് രോഗം മൂലം കിടപ്പിലായ രോഗികൾക്കൊക്കെ ഉദ്യോഗസ്ഥർ വീട്ടിൽ ചെന്ന് മാസ്റ്ററിങ് ചെയ്ത് കൊടുക്കപ്പെടും. ഈ സേവനം ലഭ്യമാക്കാൻ വേണ്ടി ചെയ്യേണ്ടത്, ജൂൺ 9ന് മുൻപായി പഞ്ചായത്തിൽ പോയി അപേക്ഷ കൊടുക്കുക. അതിന് ശേഷം പഞ്ചായത്തിൽ അത്തരക്കാരുടെ ലിസ്റ്റ് തയ്യാറാക്കുകയും അത് അക്ഷയ കേന്ദ്രങ്ങൾക്ക് കൈമാറുകയും ചെയ്യും.ഈ ലിസ്റ്റ് അനുസരിച്ചാണ് വീട്ടിൽ വന്ന് മസ്റ്ററിങ് ചെയ്യുന്നത്.

മസ്റ്ററിങ് കൂടാതെ റിന്യുവൽ, ഇത് രണ്ടു വ്യത്യസ്തമാണ്. പെൻഷൻ കൈപ്പറ്റുന്നവർ മരണപ്പെട്ടതിന് ശേഷവും അനർഹമായി ചിലർ ഈ പെൻഷൻ തുക വാങ്ങുന്നുണ്ട്. അത് ഒഴിവാക്കാനും പെൻഷൻ തുക കൈപ്പറ്റുന്നവർ ജീവിച്ചിരിപ്പുണ്ട് എന്ന് ഉറപ്പ് വരുത്താനാണ് മസ്റ്ററിങ് സംവിധാനം നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പെൻഷൻ കൈപ്പറ്റുന്നവർക്ക് മസ്റ്ററിങ് നിർബന്ധമാണ്.

Leave a Reply