എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട് ഇന്ത്യ ലിമിറ്റഡ് Chief Finance Officer, Dy.Chief Finance Officer, Manager-Finance, Officer- Accounts, Assistant – Accounts തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡൽഹി, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാകും നിയമനം നടക്കുക. യോഗ്യത ഉള്ളവർക്കും താപര്യമുള്ളവർക്കും ഇമെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാം.
Chief Finance Officer തസ്തികയിൽ ചാറ്റർഡ് അക്കൗണ്ടന്റ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. പ്രതിമാസം1,20,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡൽഹിയിലേക്കും നിയമനം. Dy.Chief Finance Officer തസ്തികയിൽ ഡൽഹിയിലേക്കും നിയമനം നടക്കുക. നിശ്ചയിച്ചിരിക്കുന്ന ശമ്പളം പ്രതിമാസം 1,00,000 രൂപയാണ്. കൂടുതൽ യോഗ്യത വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
Manager-Finance തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത Chartered Accountant ആണ്. 50,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. Officer-Accounts തസ്തികയിലെ യോഗ്യത ഇന്റർ ചാറ്റേർഡ് അക്കൗണ്ടന്റ്/ ഇന്റർകോസ്റ് & മാനേജ്‌മന്റ് അക്കൗണ്ടൻസി/ ഫിനാൻസിൽ MBA. കൂടാതെ 3 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.32,200 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
Assistant-Accounts തസ്തികയിലെ നിയമനം ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവടങ്ങളിലാണ്. 21,300 രൂപയാണ് പ്രതിമാസം ശമ്പളം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. യോഗ്യതയുള്ളതും തലപര്യമുള്ളതുമായ ഉദ്യോഗാർഥികൾ അപേക്ഷകൾ : hrhq.aiasl@airindia.in എന്ന വിലാസത്തിൽ 18.06.2020 മുൻപായി ഇമെയിൽ ചെയ്യുക.
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് – ഇവിടെ ക്ലിക്ക് ചെയ്യുക.
