ഈ കാലഘട്ടത്തിൽ സ്വന്തമായി ഒരു ബിസിനസ്സ് നടത്തി വിജയിക്കാൻ പരിശ്രമിക്കുന്നവരാണ് നമ്മളിലേറെയും. പല പല മാർക്കറ്റിംഗ് തന്ത്രങ്ങൾ പരീക്ഷിച്ചിട്ടും ബിസിനസ്സ് ശരിയാവാതെ നടക്കുന്നവരും കുറവല്ല. മാർക്കറ്റിംഗ് തന്നെയാണ് ഒരു ബിസിനസ്സിന്റെ അച്ചുതണ്ട്. ഒരു ടെൻഷനും ഇല്ലാതെ ഏത് മനുഷ്യനും നടത്താൻ പറ്റുന്ന ഒരു ബിസിനസ്സ് ആണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഒരു പ്രസിദ്ധമായ കൊറിയർ കമ്പനിയുടെ ഫ്രാഞ്ചെസി നടത്തുന്ന ബിസിനസ്സ് ആയതുകൊണ്ട് തന്നെ ടെൻഷൻ ഒന്നുമില്ലാതെ തന്നെ സുഗമമായി ബിസിനസ്സ് നടത്തി കൊണ്ട് പോകാം.
പ്രസിദ്ധ കൊറിയർ കമ്പനി ആയ DTDC യുടെ ഫ്രാഞ്ചെസി നടത്തിയാൽ മാർക്കറ്റിംഗ് നടത്തേണ്ട ആവശ്യമില്ല. മറിച്ച് നിങ്ങൾ ഒരു കൊറിയർ കമ്പനി നടത്തുകയാണെങ്കിൽ അതിന്റെ വിശ്വാസ്യത അറിയാൻ വർഷങ്ങൾ കഴിഞ്ഞേക്കാം, കൂടാതെ മാർക്കറ്റിംഗിനും പണം ചിലവഴിക്കേണ്ടതായി വരും. അതിനാൽ തന്നെ DTDC കമ്പനിയുടെ ഫ്രാഞ്ചെസി എടുത്താൽ ഒന്നര ലക്ഷം രൂപ വരെ ലാഭം കിട്ടും. ചില നിബന്ധനകൾക്ക് വിധേയമായി വേണം ഈ ഫ്രാഞ്ചെസി ബിസിനസ്സ് നടത്താൻ.
ഫ്രാഞ്ചെസി കിട്ടാൻ വേണ്ട ആദ്യ നിബന്ധനയാണ് നിങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ 5 കി.മി. ചുറ്റളവിൽ വേറെ DTDC യുടെ കൊറിയർ സർവിസ് ഉണ്ടായിരിക്കാൻ പാടില്ല. രണ്ടാമത്തെ നിബന്ധന 3 വകുപ്പ് ആയാണ് തിരിച്ചിരിക്കുന്നത്. ഒന്നാം വകുപ്പിൽ 1.5 ലക്ഷം രൂപ ഫ്രാഞ്ചെസി ഫീയും 4 ജീവനക്കാരും, രണ്ടാം വകുപ്പിൽ 1 ലക്ഷം രൂപ ഫ്രാഞ്ചെസി ഫീയും 3 ജീവനക്കാരും, മൂന്നാം വകുപ്പിൽ 75000 രൂപ ഫ്രാഞ്ചെസി ഫീയും 2 ജീവനക്കാരും നിർബന്ധമാണ്. ബിസിനസ്സ് നടത്തുന്ന നിങ്ങൾ തന്നെ ജീവനക്കാരെ സഹായിച്ചാൽ ഒരു ജീവനക്കാരന്റെ ശമ്പളം നിങ്ങൾക്ക് ലാഭം കിട്ടും.
മൂന്നാമത്തെ നിബന്ധന നിങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലം റോഡിനു അഭിമുഖമായി നിൽക്കുന്ന, 75 sqft ഗ്രൗണ്ട് ഫ്ലോർ തന്നെയാവണം. കാരണം, പാർസൽ കൊണ്ട് വരാനുള്ള എളുപ്പത്തിന് വേണ്ടിയാണിത്. ഈ നിബന്ധനകൾ ചെയ്‌താൽ മാത്രമേ ഫ്രാഞ്ചെസിക്കു വേണ്ടി അപേക്ഷിക്കാൻ പറ്റുകയുള്ളൂ. കൂടാതെ ഫ്രാഞ്ചെസി ഫീയ്‌ക്ക് പുറമെ 50000 രൂപ വരെ മൂലധനം ആവശ്യമുണ്ട്. മുകളിൽ പറഞ്ഞ 3 വകുപ്പുകളിൽ ആദ്യ വകുപ്പിൽ ഒന്നര ലക്ഷം രൂപയും രണ്ടാമത്തെ വകുപ്പിൽ 1 ലക്ഷം രൂപയും മൂന്നാമത്തെ വകുപ്പിൽ 40000 രൂപയും ലാഭം പ്രതീക്ഷിക്കാം. DTDC യുടെ സൈറ്റിൽ കയറി രജിസ്റ്റർ ചെയ്‌തു കഴിഞ്ഞാൽ അധികാരികൾ 3 നിബന്ധനകൾ നിർണയിച്ച ശേഷം ഫ്രാഞ്ചെസി ഫീ ഉൾപ്പടെയുള്ള കാര്യങ്ങൾ നിജപ്പെടുത്തുന്നതാണ്.
