കേരള മെഡിക്കൽ സർവീസ് കോ ഓപ്പറേഷൻ ലിമിറ്റഡ് (ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ, കേരള സർക്കാർ) ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേരള മെഡിക്കൽ സർവീസ് കോ ഓപ്പറേഷൻ ലിമിറ്റഡ്-ന്റെ ആസ്ഥാന കാര്യാലയത്തിലേക്കാണ് നിയമനം.ദിവസ വേതന അടിസ്ഥാനത്തിലാകും നിയമിക്കുന്നത്.
ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ബിരുദം, പി.ജി.ഡി.സി.എ കൂടാതെ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ അറിവുണ്ടായിരിക്കണം. വയസ്സ്- 01.01.1984 ശേഷം ജനിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷകർക്ക് ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിദിനം 710 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വേതനം.
താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ കെ.എം.എസ്. സി.എൽ ന്റെ ഒഫീഷ്യൽ വെബ്സൈറ്റ് (http://www.kmscl.kerala.gov.in/) വഴി അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷ ഫോം, വയസ്സ്,യോഗ്യത,പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്-ന്റെ പകർപ്പ് സഹിതം ഇമെയിൽ അല്ലെങ്കിൽ തപാൽ മുഖേന 10.06.2020 മുൻപായി സമർപ്പിക്കുക. ഇമെയിൽ : careers@kmscl.kerala.gov.in.

