കേരള സർക്കാർ ചില താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അതിൽ പറഞ്ഞ രീതിയിൽ അപേക്ഷകൾ സമർപ്പിക്കുക. വയനാട് ജില്ലയിൽ ഇടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നേഴ്സ്, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷയോടൊപ്പം ഫോട്ടോ പതിപ്പിച്ച ബിയോഡേറ്റ, പഞ്ചായത്ത്, ഫോൺ നമ്പർ, യോഗ്യത സർട്ടിഫിക്കറ്റ് കോപ്പി, ആധാർ കോപ്പി എന്നിവ fhc.edvaka@gmail.com എന്ന വിലാസത്തിൽ ജൂൺ 6, 2pm മുൻപായി അയക്കുക. നിയമനം ടെലിഫോൺ ഇന്റർവ്യൂ വഴിയാകും. ഫോൺ ( 04935 -245605).
റെസ്ക്യൂ ഗാർഡ്: ട്രോളിങ് നിരോധന കാലയളവിൽ 52 ദിവസത്തേക്ക് റെസ്ക്യൂ ഗാർഡിനെ നിയമിക്കുന്നു.ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്നും പരിശീലനം ലഭിച്ചവർക്ക് മുൻഗണന. 18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. താല്പര്യമുള്ളവർക്ക് ജൂൺ 8 ന് 11 മണിക്ക് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടരുടെ കാര്യാലയത്തിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ നമ്പർ : 0494- 2666428.
മോട്ടിവേറ്റർ : കോഴിക്കോട് ജില്ലാ സർക്കാരിന്റെ പുനർഗേഹം പദ്ധതിയിൽ 11 മോട്ടിവേറ്റർ ഒഴിവുകളിലേക്ക് മത്സ്യത്തൊഴിലാളികളുടെ മക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 22 മുതൽ 45 വയസ്സാണ് പ്രായപരിധി. ഡിഗ്രിയാണ് യോഗ്യത. താല്പര്യമുള്ളവർ ജൂൺ 10 ന്, 5pm മുൻപായി കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ബിയോഡേറ്റ സഹിതം സമർപ്പിക്കുക. ഇമെയിൽ- ddfccalicut@gmail.com, 0495-2383780.
കോഴിക്കോട് ജില്ലയിൽ ലാബ് ടെക്‌നിഷ്യൻ, JPHN, പാലിയേറ്റീവ് കെയർ സ്റ്റാഫ് നേഴ്സ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. 40 വയസ്സാണ് ഉയർന്ന പ്രായപരിധി. ജൂൺ ഒമ്പതിന് 5pm മുൻപായി nhmkkdinterview@gmail.com എന്ന മെയിൽ ഐഡിയിൽ സർട്ടിഫിക്കറ്റ് ഉൾപ്പടെ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യ കേരളം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
