കേരള സർക്കാർ ശരണ്യ പദ്ധതി വഴി ലോൺ ആർക്കൊക്കെ ലഭിക്കും? എത്ര രൂപ സബ്‌സിഡി ലഭിക്കും? 40 വയസ്സായിട്ടും കല്യാണം കഴിയാത്ത സ്ത്രീകൾ, വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതപോയ സ്ത്രീകൾ, എസ്.സി. / എസ്.ടി. വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ തുടങ്ങിയ സ്ത്രീകൾക്ക് ചെറിയ സംരംഭങ്ങൾ തുടങ്ങാൻ സഹായകമാകുന്ന ഒരു ലോൺ ഈ പദ്ധതി വഴി ലഭിക്കും. 50,000 രൂപയാണ് ലഭിക്കുന്നത്, കുടുംബ വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെയുള്ളവർക്കാണ് ഇത് ലഭിക്കുന്നത്. 55 വയസ്സാണ് പരിധി.
എമ്പ്ലോയെമെൻറ് എക്സ്ചേഞ്ച് രജിസ്റ്റർ ചെയ്താലാണ് സർക്കാരിന്റെ ഫണ്ട് വഴി ഈ ലോൺ നിങ്ങളിലേക്ക് എത്തുന്നത്. ലഭിക്കുന്ന ലോണിന്റെ 50% മാത്രം തിരിച്ചടച്ചാൽ മതിയാകും. അതും ഒരുമിച്ചു അടക്കേണ്ട ആവശ്യമില്ല. ഗഡുക്കളായി തിരിച്ചടച്ചാൽ മതിയാകും. ജീവിക്കാൻ എന്തെങ്കിലും സംരംഭം തുടങ്ങാൻ സഹായം ആവശ്യമുള്ള സ്ത്രീകൾക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ഈ സേവനം ലഭ്യമാക്കാൻ സാധിക്കും.
ശരണ്യ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾക്ക് എമ്പ്ലോയെമെൻറ് എക്സ്ചേഞ്ച് ഔദ്യോഗിക വെബ്സൈറ്റ് സന്ദശിക്കുക. ഗൂഗിൾ സെർച്ചിൽ കേരള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എന്ന് സെർച്ച് ചെയ്യുക. ഒഫീഷ്യൽ വെബ്സൈറ്റ് കാണാൻ സാധിക്കും, ലിങ്കിൽ ക്ലിക്ക് ചെയ്ത് പേജ് ഓപ്പൺ ആക്കുക. അതിന് schemes എന്ന ഓപ്‌ഷൻ സെലക്ട് ചെയ്യുക. അത് കഴിഞ്ഞ് ശരണ്യ എന്ന ഓപ്‌ഷൻ സെലക്ട് ചെയ്യുക. അവിടെ നിങ്ങൾക്ക് ഈ പദ്ധതിയുടെ വിശദമായ വിവരങ്ങൾക്ക് ലഭിക്കുന്നത്. അറിയാത്തവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.
