വീട്ടിലിരുന്ന് ഫോട്ടോ എഡിറ്റ് ചെയ്ത് പണം ഉണ്ടാക്കാം.

- Advertisement -

ഓൺലൈനായി വീട്ടിലിരുന്ന് ചെയ്യാവുന്നതും വിശ്വസിക്കാവുന്നതുമായ ഒരു ജോലിയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. Lines വരച്ചു മണികൂറിൽ 2000 രൂപ വരെ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഈ ഒരു ലോക്കഡൗൺ സമയം മുതൽ ഒരുപാട് പേർ ഓൺലൈൻ ജോലികൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഓൺലൈനായി വിൽക്കാനുള്ള പ്രൊഡക്ടിന്റെ ബാക്ക്ഗ്രൗണ്ട് മാറ്റി കൊടുക്കുകയാണ് ജോലി. ഫോട്ടോഷോപ്പ് പഠിച്ചിട്ടില്ലാത്തവർക്കും ചെയ്യാം. അപ്ലിക്കേഷൻ ഉപയോഗിച്ചും ഓൺലൈൻ ഫോട്ടോ എഡിറ്റിംഗ് വെബ്സൈറ്റ് ഉപയോഗിച്ചും ചെയ്യാവുന്നതാണ്.

ഇത് പോലെ പ്രൊഡക്ടിന്റെ ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ട് മാറ്റി എങ്ങനെ പണം സമ്പാദിക്കാം എന്ന് നോക്കാം. ആദ്യം ഫോട്ടോ ബാക്ഗ്രൗണ്ട് മാറ്റാൻ സാധിക്കുന്ന വെബ്സൈറ്റ് ഏതൊക്കെയെന്ന് നോക്കാം. removebg, photoscissors, clippingmagic, inpixio തുടങ്ങി നിരവധി വെബ്സൈറ്റ് വഴി എഡിറ്റ് ചെയ്യാനാകും. ഇതിൽ ഏതെങ്കിലും വെബ്സൈറ്റ് ഓപ്പൺ ആക്കിയ ശേഷം എഡിറ്റ് ചെയ്യേണ്ട ഫോട്ടോ അപ്‌ലോഡ് ചെയ്യുക. എന്നിട്ട് എഡിറ്റ് എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്താൽ മതിയാകും. കൂടുതൽ എന്തെങ്കിലും ചെയ്യണമെങ്കിലും അതിനും സാധിക്കും.

ചില അപ്പുകളിൽ ബാക്ക്ഗ്രൗണ്ട് വരച്ചു കൊടുക്കേണ്ട ആവശ്യം ഉണ്ടാകും. മൊബൈലിൽ ചെയ്യുമ്പോൾ പിക്സ് ആര്ട്ട് പോലുള്ള ആപ്പ് വഴി ചെയ്യുമ്പോൾ ഔട്ട് ലൈൻ നമ്മൾ തന്നെ വരച്ചു കൊടുക്കേണ്ടി വരും. ഒരു പ്രൊഡക്ടിന്റെ ബാക്ഗ്രൗണ്ട് മാറ്റാൻ 10 മുതൽ 15 മിനിറ്റ് മതിയാകും. fiverr.com, upwork.com തുടങ്ങി ഫ്രീലാൻസ് വെബ്സൈറ്റ് വഴി ഒരുപാട് ജോലി ചെയ്യാൻ കഴിയും. ഉദാഹരണത്തിന് fiverr.com എന്ന സൈറ്റ് ഓപ്പൺ ആക്കിയ ശേഷം amazon product photo background edit എന്ന് സെർച്ച് ചെയ്യുക. അവിടെ നിങ്ങൾക്ക് എഡിറ്റ് ചെയ്യുന്ന വില ഇടാൻ ആകും. ഫ്രീലാൻസ് വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുക, അത് വഴി ഒരുപാട് ജോലി ലഭിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply