പത്തിരിപ്പൊടി, പുട്ട് പൊടി, ചപ്പാത്തി പൊടി ഉണ്ടാക്കുന്ന ഒരു സംരംഭം ആരംഭിക്കുന്നതിനായി വേണ്ട സാധനങ്ങൾ എന്തൊക്കെ, വേണ്ടുന്ന ചിലവുകൾ തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഇത് പോലൊരു സംരംഭം തുടങ്ങുമ്പോൾ മാർക്കറ്റിൽ ബിസിനസ് വളരാൻ വേണ്ടത് വൃത്തിയുള്ളതും ശുദ്ധമായതുമായ സാധനങ്ങളാണ്. തുടക്കത്തിൽ 20 മീറ്റർ നീളവും 10 മീറ്റർ വീതിയുള്ള ഒരു കെട്ടിടം മതിയാകും. പിന്നീട് മാർക്കറ്റിൽ വളരുന്നതിനനുസരിച്ചു ബിൽഡിംഗ് വലുതാക്കിയാൽ മതിയാകും.
ഇതിന് വേണ്ട മെഷീനറികൾ എന്തൊക്കെയാണെന്ന് നോക്കാം. ഒരു സ്റ്റീ൦ ഉപയോഗിച്ചാകും അരി പുഴുങ്ങുന്ന ടാങ്കിലേക്കും വറുക്കാനുള്ള മെഷീനിലേക്കും പ്രവർത്തിക്കുക. സ്റ്റീ൦ ഉപയോഗിക്കുന്നത് കൊണ്ട് അരിയുടെ കളർ മാറുകയോ കരിഞ്ഞു പോകുകയുമില്ല, ക്വാളിറ്റി സാധനവും ലഭിക്കും. സ്റ്റീ൦ നിർമിക്കാനായി 2 ടൺ പ്രൊഡക്ഷൻ നടക്കാൻ 1 ടൺ വിറക് ആവശ്യമുണ്ട്. അതായത് വിറകിന് വരുന്ന ഏകദേശ ചിലവ് 4500 രൂപ. സ്റ്റീ൦ ചെയ്യുന്ന മെഷീൻ ഉപയോഗിച്ച് ആദ്യം അരി കഴുകുകയും പിന്നീട് 1 മണിക്കൂറോളം നേരം പുഴുങ്ങുകയും ചെയ്യും.
ഇതിന് ശേഷമാണ് ഇത് പൊടിക്കുന്നത്. അത് കഴിഞ്ഞു വറുത്തെടുക്കാൻ വേണ്ടി ഏകദേശം അര മണിക്കൂറോളം സമയം എടുക്കും. ഈ പൊടി ചൂട് കുറയ്ക്കാൻ കൂളിംഗ് ചെയ്ത് ഫിൽറ്റർ ചെയ്ത് സ്റ്റോറേജ് ടാങ്കിലേക്ക് എത്തുകയാണ് ചെയ്യുന്നത്. പാക്കിങ് ആവശ്യത്തിന് മാത്രമുള്ള സാധനം പുറത്തെടുക്കും. 4 ജോലിക്കാർ മതിയാകും ഈ ഒരു കമ്പനി തുടങ്ങാൻ. ഒരു കിലോ പ്രോഡക്റ്റ് നിർമിക്കാൻ ഏകദേശം 8 രൂപയോളം ചെലവ് വരും. കമ്പനി തുടങ്ങാൻ പഞ്ചായത്ത് ലൈസൻസ്, പൊലൂഷൻ,പാക്കിങ് ലൈസൻസ്, തുടങ്ങി നിരവധി ലൈസൻസ് ആവശ്യം വേണം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വേണ്ടി മലപ്പുറം ജില്ലയിലെ പുതുമ എന്ന കമ്പനിയുടെയും അതിന്റെ വിശേഷങ്ങളും കാണാം.
മെഷീനറികൾക്കായി ബന്ധപ്പെടാം .
Pilotsmith (India) Pvt. Ltd..
Kallettumkara,Trichur District, Kerala
PIN : 680 683
mech@pilotsmithindia.com, +91 480 – 2881908, 2881157, +91 919526911112
