കേന്ദ്ര സർക്കാരിന്റെ പദ്ധതികളുടെ ആനുകൂല്യം സാധാരണക്കാരിലേക്ക് എത്തുക ജൻധൻ അക്കൗണ്ട് വഴിയാണ്. പ്രധാനമന്ത്രി ജൻ ധൻ യോജനയിൽ കേരളത്തിൽ ഉൾപ്പടെ നിരവധി പേർ അംഗത്വം ഉണ്ട്. കേന്ദ്ര സർക്കാർ നിരവധി കാര്യങ്ങൾക്ക് തിരഞ്ഞെടുത്ത അർഹരായവർക്ക് സബ്സിഡി നൽകുന്നു. കൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ ഉള്ള ആനുകൂല്യങ്ങളുടെ സബ്സിഡിയും ആദ്യം എത്തുന്നത് ജൻ ധൻ അക്കൗണ്ട് ഉള്ളവർക്കാണ്. ഒടുവിലത്തെ വിവരം അനുസരിച്ചു ജൻധൻ അക്കൗണ്ട് ഉള്ളവർക്ക് 500 രൂപ കൂടി ലഭിക്കുന്നതാണ്.
കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഗരീബ് കല്യാൺ യോജന. 500 രൂപ വീതം 3 ഗഡുക്കളായി വനിതകളുടെ അക്കൗണ്ടിലേക്ക് ലഭിക്കും. വിദ്ധാർഥിനികൾ മുതൽ ഉള്ളവരുടെ അക്കൗണ്ടിലേക്ക് 1500 രൂപ എത്തിച്ചേർന്നിട്ടുണ്ട്. അതിന്റെ മൂന്നാം ഗഡുവിന്റെ വിതരണം ആരംഭിച്ചിരിക്കുകയാണ്. ജൂൺ 5 മുതൽ ആകും ഈ തുക ലഭിക്കുക എന്നതാണ് ലഭിക്കുന്ന വിവരം.
നിലവിൽ അക്കൗണ്ട് ഉള്ളവർക്കാണ് ഈ തുക ലഭിക്കുന്നത്. സംസ്ഥാനത്തുള്ള വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ജൻധൻ അക്കൗണ്ട് എടുക്കാൻ സാധിക്കുന്നതാണ്. പത്ത് വയസ്സിന് മുകളിൽ ഉള്ളവർക്കും ഈ അക്കൗണ്ട് ഒരു ജോയിന്റ് അക്കൗണ്ട് ആയി ആരംഭിക്കാനാകും. 6 മാസത്തോളം ആക്റ്റീവ് ആയി ട്രാൻസാക്ഷൻ നടന്ന അക്കൗണ്ടിൽ ഓവർ ഡ്രാഫ്റ്റിംഗ് ഫെസിലിറ്റി ലഭിക്കുന്നതാണ്. ഒരു ലക്ഷം രൂപ വരെയുള്ള ആക്സിഡന്റൽ ഇൻഷുറൻസ് കവറേജ്, 30,000 വരെയുള്ള വ്യക്തിഗത ഇൻഷുറൻസ് ഉൾപ്പടെയുള്ള ആനുകൂല്യം ജൻധൻ അക്കൗണ്ടിൽ ലഭിക്കും.
