മീൻ കൃഷി നടത്തുന്നവർ അറിയേണ്ടതെല്ലാം.

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ശ്രമിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരുപാട് വിവരങ്ങൾ ഈ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കാം, ആവശ്യമുള്ളവർക്ക് കണ്ടു മനസിലാക്കാം. ഇവിടെ വിവരിക്കുന്നത് മീൻ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. തുടങ്ങുന്നത് മുതൽ അത് മുന്നോട്ട് കൊണ്ട് പോകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. കൃഷി തുടങ്ങുന്നവർ ആദ്യം ചെയ്യേണ്ടത് ഒരു പടുതാ കുളം ഉണ്ടാക്കുക എന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ സിമന്റ് കുളം എടുക്കാതിരിക്കുക. 2.5 മീറ്റർ വീതിയും 3.5 വീതിയും നീളവും 1 മീറ്റർ ആഴവും ഉള്ള ഒരു കുഴി എടുക്കുക.

കുഴി എടുക്കുമ്പോൾ കിട്ടുന്ന മണ്ണ് ചാക്കുകളിൽ നിറച്ചിട്ട് അതുപയോഗിച്ച് മതിൽ കെട്ടുക. കല്ലുകളും കമ്പുകളും ഒക്കെ ഒഴിവാക്കിയ ശേഷം കുഴിയിൽ ചാക്കുകൾ വിരിയ്ക്കുക. അതിന് മുകളിൽ ടാർപോളിൻ( കുറഞ്ഞത് 200 Gsm ) വിരിയ്ക്കുക. ഇനി ചെയ്യേണ്ടത് വെള്ളം നിറയ്‌ക്കേണ്ടതാണ്, ശേഷം ടാർപോളിൻ കീറിയിട്ടുണ്ടോ വെള്ളം ശെരിയാണോ എന്നൊക്കെ പരിശോധിക്കുക. ഇനി പടുകുളത്തിന് മുകളിൽ നെറ്റ് വിരിയ്ക്കുക. അതിന് ശേഷം വെള്ളത്തിൽ ഒരുപാട് ചൂട് അടിയ്ക്കാതിരിക്കാനും നിറം മാറാതിരിക്കാനും കുളത്തിന് 1 മീറ്റർ ഉയരത്തിലാണ് ഗാർഡൻ നെറ്റ് വലിച്ചു കെട്ടുക. വെള്ളത്തിന്റെ ph ടെസ്റ്റ് ചെയ്യുക. ph കൂടുതലാണെങ്കിലും കുറവാണെങ്കിലും അത് നോർമൽ ആക്കുക. ഇനി ശ്രദ്ധിക്കേണ്ടത് എയറേഷനും ഫിൽറ്ററേഷനും ആണ് . വെള്ളത്തിൽ ഉണ്ടാകുന്ന വെസ്റ്റും അമോണിയയും ഒക്കെ ഒഴിവാക്കാൻ ഫിൽറ്ററേഷന്‍ സഹായിക്കും. വീട്ടുവളപ്പില്‍ മത്സ്യകൃഷി , 40% പണം സർക്കാർ തരും.

മീൻ കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ തുടക്കക്കാർ ആണെങ്കിൽ അവർക്ക് നല്ലത് മലേഷ്യൻ വാളയും അനാബസയും ആണ്. ഒരുപാട് എയറേഷനോ ഫിൽറ്ററേഷനോ ഇല്ലാതെ ഇവക്ക് ജീവിക്കാൻ കഴിയും. ph ചെറിയ വ്യത്യാസം ഉണ്ടായാലും വലിയ പ്രശ്നം ഉണ്ടാകില്ല. പകുതി വളർന്ന മീൻ കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുക. തീറ്റ കൊടുക്കുമ്പോൾ വിപണിയിൽ ലഭ്യമായത് കൊടുക്കുക. കൂടുതൽ തീറ്റ കൊടുക്കാൻ പാടില്ല, അതായത് 5 മിനിറ്റ് കൊണ്ട് കഴിച്ചു കഴിയാൻ സാധിക്കുന്ന തീറ്റ മാത്രം കൊടുക്കുക. അമോണിയ ചെക്ക് ചെയ്യുക, കൂടിയാൽ ഫിൽറ്റർ സിസ്റ്റം ടാങ്കിൽ ഫിറ്റ് ചെയ്യുക, ഇല്ലെങ്കിൽ 2 ദിവസം കൂടുമ്പോൾ വെള്ളം പകുതിയോളം മാറ്റുക. ഫിൽറ്റർ സിസ്റ്റം ആഴ്ചയിൽ ഒരു തവണ വൃത്തിയാക്കുക. 6 മാസം കൂടുമ്പോൾ മീനുകളെ പിടിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

നിങ്ങൾക്ക് തുടങ്ങാൻ പറ്റിയ ചില ബിസിനസ്സ് ഐഡിയകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply