കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപനം അനുസരിച്ചു സ്കൂളുകളിൽ ഉൾപ്പെടെ ഓൺലൈൻ ക്ലാസുകൾ ജൂൺ 1 മുതൽ ആരംഭിക്കുന്നു. ഈ ഒരു അവസരത്തിൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ലാപ്ടോപ്പ്, മൊബൈൽ, ടാബ് ഇതിലേതെങ്കിലും ആവശ്യമുണ്ട്. അത് കൊണ്ട് തന്നെ വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞ ലാപ്ടോപ്പുകൾ ലഭ്യമാക്കാൻ കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ബ്രാൻഡായ കൊക്കോണിക്സ്. ലാപ്ടോപ്പ് ഫീച്ചേഴ്സും വില വിവരങ്ങളും അറിയാൻ തുടർന്ന് വായിക്കുക.
കൊക്കോണിക്സ് കമ്പനി കെൽട്രോണിന് ഓഹരിപങ്കാളിത്തമുള്ള കമ്പനിയാണ്. ഈ കമ്പനി ഉപഭോകതാക്കൾക്ക് ലാപ്ടോപ്പ് നൽകുന്നത് 11,000 രൂപയ്ക്കും 15,000 രൂപയ്ക്കും ആണ്. 2 മോഡലുകളാണ് ലഭ്യമാകുന്നത്. ബിഐഎസ് സർട്ടിഫിക്കേഷൻ ഈ ലാപ്ടോപ്പുകൾക്ക് ഉടൻ ലഭിച്ചേക്കും. 2 ജിബി ആയിരിക്കും11,000 രൂപയുടെ ലാപ്ടോപ്പിന് ഉണ്ടാകുന്നത്. 15,000 രൂപയുടേതിന് 4 ജിബി റാമും ഉണ്ടാകും. ഈ ലാപ്ടോപ്പുകൾക്ക് സെലറോൺ, പെന്റിയം പ്രോസസറുകളായിരിക്കും.
<< കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ .എങ്ങനെ ലഭ്യമാക്കാം? Read more..>>
ഓൺലൈൻ ക്ലാസുകൾ തുടങ്ങാനിരിക്കെ ഒരുപാട് സ്വകാര്യ സ്കൂളുകൾ അവരുടെ വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതായി കൊക്കോണിക്സ് സിഇഒ ശ്രീജിത് നായർ പറഞ്ഞു. ഇവരുടെ മൺവിളയിലെ യൂണിറ്റിൽ 72 ജീവനക്കാരാണ് ഉള്ളത്.ഒരു മാസത്തിൽ ഒരു മാസം 30,000 ലാപ്ടോപ്പുകൾ വരെ പുറത്തിറക്കിയേക്കാം. അനുമതി ലഭിച്ചാൽ ഉടൻ നിർമാണം തുടങ്ങും.
