വീടുകളിൽ ജോലി ചെയ്ത് വേദനം ലഭിക്കും

കോവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഒരുപാട് പേരുടെ ഉപജീവന മാർഗം നിലച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ചെറിയ തൊഴിലുകൾ ഏതെങ്കിലും മേഖലയിൽ ചെയ്തു കഴിഞ്ഞാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ആനുകൂല്യം ലഭിക്കുന്ന ഒരുപാട് പേർക്ക് സഹായം ലഭിക്കുന്ന തൊഴിലുറപ്പ് പദ്ധതികളുണ്ട്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒരുപാട് പേരെ ആകർഷിക്കുന്നതിന് വേണ്ടി ഏപ്രിൽ 1 മുതൽ മിനിമം വേതനം 20% വർദ്ധിപ്പിച്ചിരിക്കുകയാണ്.

ഒരു ദിവസത്തെ ജോലിയുടെ ശമ്പളമായി 300 രൂപ നമ്മുടെ അക്കൗണ്ടിലേക്ക് എത്തും. രാവിലെ 9 മണി മുതൽ 5 മണി വരെയുള്ള സമയത്ത് പഞ്ചായത്ത് ഏൽപ്പിച്ച സ്ഥലങ്ങളിലാണ് ജോലി ചെയ്യേണ്ടത്. നമ്മുടെ വീടുകളിൽ പോലും ജോലി ചെയ്ത് ഇത്തരം ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. അത് കൊണ്ട് തന്നെ ഈ പദ്ധതിയിൽ പേരുകൾ രജിസ്റ്റർ ചെയ്തിടുന്നത് നല്ലതായിരിക്കും. അപേക്ഷിച്ചു 15 ദിവസത്തിനുള്ളിൽ തന്നെ അർഹരായ അപേക്ഷകർക്ക് തൊഴിൽ കാർഡ് ലഭിക്കുന്നതാണ്. ഇത് ലഭിക്കാത്തവർക്ക് പഞ്ചായത്തിൽ നിന്നും തൊഴിലില്ലാ വേദനം ലഭിക്കണം എന്നുണ്ട്.

മുൻപ് 275 രൂപയായിരുന്നു, എന്നാൽ ഇപ്പോൾ 20% കൂടി വർധിപ്പിച്ചിരുന്നു. നമ്മുടെ വീടുകളിൽ തന്നെ ജോലി ചെയ്‌തും നേടാവുന്നതാണ്. തരിശായി കിടക്കുന്ന ഭൂമി കൃഷി ചെയ്യാനും, കൃഷി ഭൂമികൾ കൂടുതൽ ഊർജ്ജസ്വലവും ആക്കാനും മറ്റു കൃഷികൾക്കും 90 ദിവസം നമ്മുടെ വീടുകളിൽ തന്നെ ജോലി ചെയ്ത് വേദനം വാങ്ങാവുന്നതാണ്. 18 വയസ്സ് പൂർത്തിയായ പഞ്ചായത്തിൽ സ്ഥിര താമസം ഉള്ള ആർക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഏറ്റവും കുറഞ്ഞത് 14 ദിവസം തൊഴിൽ ചെയ്യണം. പദ്ധതിയിൽ ചേരാൻ ആഗ്രഹമുള്ളവർ റേഷൻ കാർഡ്, ആധാർകാർഡ്, ഫോട്ടോ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ആയി പഞ്ചായത്തിൽ എത്തുക. വിവിധ പദ്ധതികളിൽ ലഭിക്കുന്ന ആനുകൂല്യം ആദ്യം എത്തുന്ന തൊഴിലുറപ്പ് പദ്ധതികളിൽ ഉള്ളവർക്കായിരിക്കും.

Leave a Reply