ബ്രോയിലർ ആട് ബിസിനസ് എങ്ങനെ തുടങ്ങാം

ഒരുപാട് പേർ ഈ ഒരു അവസ്ഥയിൽ സ്വന്തമായി കൃഷി , ആട് വളർത്തൽ, പശു വളർത്തൽ തുടങ്ങിയ സംരംഭങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കോവിഡ് മൂലംപ്രഖ്യാപിച്ച ലോക്ക് ഡൗണിൽ അധികം ആളുകളും സ്വന്തമായി ഇത് പോലുള്ള സംരംഭങ്ങൾ തുടങ്ങി കഴിഞ്ഞു. വീട്ടിൽ ബ്രോയിലർ ആട് വളർത്തൽ എങ്ങനെ ചെയ്യാമെന്ന് നോക്കാം. ഇറച്ചി ആവശ്യത്തിനായി ആട്ടിൻ കുട്ടികളെ തിരഞ്ഞെടുത്തത് വളർത്തുന്ന രീതിയാണ് ഇത്. ഈ രീതിയിൽ ചെയ്യുമ്പോൾ തീറ്റയായി പുല്ലോ പച്ചിലകളോ നൽകേണ്ടതില്ല.

15 മുതൽ 30 ദിവസം വരെ പ്രായമുള്ള നല്ല ഭാരമുള്ള ആട്ടിൻ കുട്ടികളെ നോക്കി തിരഞ്ഞെടുത്ത വളർത്തുകയാണ് ചെയ്യണ്ടത്. ആവശ്യമായ അളവിൽ സമീകൃതമായ കാലിത്തീറ്റയാണ് അതിന് നൽകുന്നത്. ഇതിന്റെ വളർച്ചക്കും ഭാരം കൂടുന്നതിനുമായി തീറ്റക്ക് അനുബന്ധമായി മീനെണ്ണ കലർത്തിയ ലിവർ ടോണിക്ക് ആഴ്ചയിൽ രണ്ടു തവണ കൊടുക്കുക. ഇതിന്റെ കൂടെ ശുദ്ധമായ കുടിവെള്ളം കൂടി ലഭിക്കുമെന്ന് ഉറപ്പ് വരുത്തുക. ഇങ്ങനെ രീതിയിൽ നോക്കിയാൽ മൂന്ന് നാല്‌ മാസം കഴിയുമ്പോൾ 25 മുതൽ 30 കിലോ വരെ തൂക്കം വെക്കുന്നു.

ഒരു മാസം വരെ പ്രായമുള്ള ആട്ടിൻ കുട്ടികളെ വാങ്ങി മേൽ പറഞ്ഞ പ്രകാരം തീറ്റ കൊടുത്തു വളർത്തി വിളിക്കുകയാണെങ്കിൽ, ഒരു ആട്ടിൻ കുട്ടിയിൽ ഏകദേശം 4000 രൂപ മുതൽ 5000 രൂപ വരെ ലഭിക്കും. കൃഷി കേന്ദ്രത്തിൽ നിന്നും ബ്രോയ്‌ലർ ആട് വളർത്തലിൽ 3 ദിവസത്തെ പരിശീലനം ലഭിക്കും. സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല തീരുമാനം ആയിരിക്കും.

Leave a Reply