നിർധരരായ ഒരുപാട് കുടുംബങ്ങൾക്ക് ഒരു ആശ്വാസമായി സർക്കാർ റേഷൻ കട വഴി നിരവധി സഹായങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. ഈ ജൂൺ മാസത്തെ റേഷൻ വിതരണം ജൂൺ 3 മുതൽ ആരംഭിക്കും എണ്ണാൻ റിപ്പോർട്ട്. റേഷൻകടകളിലൂടെ ജനങ്ങൾക്ക് സർക്കാർ നൽകുന്ന വിഹിതങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കാർഡിന്റെ അടിസ്ഥാനത്തിലാകും വിഹിതങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നത്. മഞ്ഞ നീല പിങ്ക് വെള്ള എന്നിങ്ങനെ റേഷൻ കാർഡിന്റെ നിറങ്ങളുടെ അടിസ്ഥാനത്തിലാണ് വിഹിതങ്ങൾ വേർതിരിച്ചിരിക്കുന്നത്.
മഞ്ഞ കളർ (അന്ത്യോദയ അന്ന യോജന- AAY ) റേഷൻ കാർഡ് ഉള്ളവർക്ക് ലഭിക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം. 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ 21 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും ലഭിക്കും.കേന്ദ്ര സർക്കാരിന്റെ PMGKAY പദ്ധതിയുടെ അടിസ്ഥാനത്തിൽ സൗജന്യമായി ഒരു കാർഡിന് 1 കിലോ പയർ അല്ലെങ്കിൽ കടല ലഭിക്കും. ഇനി ഏപ്രിൽ മാസത്തിലെ ലഭിക്കാത്തവർ ഉണ്ടെങ്കിൽ അത് കൂടി ചേർത്ത് 3 കിലോ പയർ/ കടല ലഭിക്കും. മാത്രമല്ല PMGKAY പദ്ധതി പ്രകാരം ജൂൺ മാസം 21 മുതൽ കാർഡിലെ ഓരോ അംഗത്തിനും 5 കിലോ അരി വീതം ലഭിക്കും .
പിങ്ക് കാർഡുടമകൾക്ക് ( മുൻഗണന വിഭാഗം – PHH ) ഓരോ അംഗത്തിനും കിലോ 2 രൂപ നിരക്കിൽ 4 കിലോ അരിയും 1 കിലോ ഗോതമ്പും ലഭിക്കും. കാർഡിന് ഒരു കിലോ പയർ/കടല PMGKAY പദ്ധതി പ്രകാരം സൗജന്യമായി ലഭിക്കും. ഏപ്രിൽ മെയ് മാസങ്ങളിൽ ലഭിക്കാത്തവർക്ക് അതും കൂടി ലഭിക്കും. ജൂൺ 21 മുതൽ കാർഡിലെ ഓരോ അംഗത്തിനും PMGKAY പദ്ധതി പ്രകാരം 5 കിലോ അരി സൗജന്യം.
നീല കാർഡ് ഉടമകൾ (അല്ലെങ്കിൽ പൊതു വിഭാഗം സബ്‌സിഡി -NPS ), ഇത്തരക്കാർക്ക് കിലോ 4 രൂപ നിരക്കിൽ ഓരോ അംഗത്തിനും 2 കിലോ അരി വീതം ലഭിക്കും. കിലോ 17 രൂപ നിരക്കിൽ അട്ട ലഭിക്കും. ഇത് ലഭ്യത അനുസരിച്ചു 1 കിലോ മുതൽ 3 കിലോ വരെ ലഭിക്കും. ജൂൺ 8 മുതൽ കിലോ 15 രൂപ നിരക്കിൽ കാർഡിന് 10 കിലോ അരി ലഭിക്കും.
വെള്ള കാർഡ് ഉടമകൾക്ക് ( പൊതു വിഭാഗം NPNS ) 2 കിലോ അരി കിലോയ്ക്ക് 10.9 രൂപ നിരക്കിൽ ലഭിക്കും. അട്ട കിലോ 17 രൂപ നിരക്കിലും ലഭിക്കും. ലഭ്യത അനുസരിച്ചാകും ലഭിക്കുന്ന അളവ്. ജൂൺ 8 മുതൽ അധിക വിഹിതമായി കിലോ 15 രൂപ നിരക്കിൽ കാർഡിന് 10 കിലോ അരി ലഭിക്കും. ഈ അറിവ് നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക.
റേഷൻ കാർഡ് മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

