നിങ്ങളുടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കാന്‍ ചെയ്യേണ്ടത്.

കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം എല്ലാ മേഖലയിലെയും പ്രവർത്തന രീതികളിൽ മാറ്റം വന്നിട്ടുണ്ട്. വിദ്യാഭാസ മേഖലയിലും ഈ മാറ്റം വന്നിട്ടുണ്ട്. പാഠപുസ്തകങ്ങൾ ഓൺലൈനായി ലഭിക്കും, ക്ലാസുകൾ ഓൺലൈനായി അങ്ങനെ എല്ലാം ഓൺലൈനായി തുടങ്ങി. 1 മുതൽ പത്ത് വരെയുള്ള കുട്ടികൾക്ക് പാഠപുസ്തകങ്ങൾ ലഭിക്കുന്ന വെബ്സൈറ്റ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അത് പോലെ തന്നെ നിങ്ങളുടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ എങ്ങനെ പ്രാവർത്തികമാക്കാ൦, അതിന് എന്തൊക്കെയാണ് നാം ചെയ്യേണ്ടത് തുടങ്ങി കാര്യങ്ങളാണ് ഇവിടെ തുടർന്ന് വിവരിക്കുന്നത്.

സർക്കാർ ഉത്തരവ് പ്രകാരം ജൂൺ ഒന്ന് മുതൽ തന്നെ ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്നതായിരിക്കും. ഫസ്റ്റ് ബെൽ എന്നാണ് ഈ ഓൺലൈൻ ക്ലാസുകൾക്ക് സർക്കാർ നൽകിയ പേര്. ഓൺലൈൻ ക്ലാസുകൾ കുട്ടികളിലേക്ക് ലഭ്യമാക്കുന്നത് വിക്ടേഴ്‌സ് എന്ന ചാനൽ വഴിയാണ് .ക്ലാസുകളുടെ സമയം രാവിലെ എട്ടര മുതൽ വൈകുന്നേരം അഞ്ചര മാണി വരെയാകും. വിക്ടേഴ്‌സ് ചാനൽ ലഭിക്കാൻ നിങ്ങൾ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കുക.

<< വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞ ലാപ്ടോപ്പുകൾ .. ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം >>

വിക്ടേഴ്‌സ് ചാനൽ ലഭിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ടെലിവിഷൻ ഉപയോഗിച്ച് വിക്ടേഴ്‌സ് ചാനൽ ലഭിക്കുന്നതാണ്.411 നമ്പറിൽ ഏഷ്യാനെറ്റ് കേബിളിൽ ചാനൽ കിട്ടും, വീഡിയോകോൺ d2h മുഖേന 642,സിറ്റി ചാനൽ – 116,കേരളവിഷൻ -42,ടെൻ നെറ്റ്‌വർക്ക് – 639 എന്നീ ചാനൽ നമ്പറുകളിൽ വിക്ടേഴ്‌സ് ലഭിക്കും . ചാനൽ കിട്ടാൻ ഉള്ള അടുത്ത മാർഗം ഓൺലൈൻ എന്നതാണ്. കമ്പ്യൂട്ടർ,മൊബൈൽ,ടാബുകൾ ഇവ ഏത് ഉപയോഗിച്ചും വെബ്സൈറ്റ് ഓപ്പൺ ആക്കാൻ സാധിക്കും ( ഇവിടെ ക്ലിക്ക് ചെയ്യുക ).വെബ് സൈറ്റിൽ ലൈവ് സ്ട്രീമിംഗ് ആയി ക്‌ളാസുകൾ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.

മറ്റൊരു മാർഗം വിക്ടേഴ്‌സ് യുട്യൂബ് ചാനൽ ആണ്. യൂട്യൂബ് ചാനലിൽ ലൈവ് സ്ട്രീമിങ് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ചാനൽ ലഭിക്കാൻ മറ്റൊരു വഴി മൊബൈൽ ആപ്പ്ലികേഷൻ ആണ്. ഗൂഗിൾ പ്ലെ സ്റ്റോറിൽ വിക്ടേഴ്‌സ് എന്ന് സെർച്ച് ഫ്രീയായി ഡൌൺലോഡ് ചെയ്യാം. ഇത് വഴിയും നിങ്ങൾക്ക് ലൈവ് സ്ട്രീമിങ് ക്ലാസുകൾ ലഭിക്കും. വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ക്ളാസുകൾ പ്രൈമറി വിദ്യാർത്ഥികൾക്ക് അര മണിക്കൂറും,ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് ഒരു മണിക്കൂറും,ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഒന്നര മണിക്കൂറും, ആയിരിക്കും ഓരോ ദിവസവും ലഭിക്കുന്നത്. മേൽ പറഞ്ഞ സേവനങ്ങൾ ഒന്നും ലഭ്യമാക്കാൻ കഴിയാത്തവർക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന വായനശാലകൾ,കുടുബശ്രീ യൂണിറ്റുകൾ വഴി ക്ളാസുകൾ പങ്കെടുക്കാവുന്നതാണ് ഉള്ള സംവിധാനം ഒരുക്കുക.കുട്ടികളുടെ ക്ളാസുകൾ ലഭിക്കുന്ന ടൈം ടേബിൾ ചുവടെ കാണാം.

കൂടുതൽ വിവരങ്ങൾക്കും അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനും ഇവിടെ ചെയ്യുക.

Leave a Reply