മലബാർ കാൻസർ സെന്ററിൽ നിരവധി ഒഴിവുകൾ

മലബാർ കാൻസർ സെന്ററിൽ റിസേർച് ഓഫീസർ, ലാബ് ടെക്‌നിഷ്യൻ, ലാബ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികയിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ജൂൺ 3ന് മുൻപായി നടത്തുന്ന ഇന്റർവ്യൂ യിൽ പങ്കെടുക്കാം. യോഗ്യത,ഒഴിവ് വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാനും തുടർന്ന് വായിക്കുക.

റിസേർച് ഓഫീസർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത മോളിക്യൂലർ ബിയോളജി/ വൈറോളജി/ മെഡിക്കൽ മൈക്രോബിയോളജി/ ഇവയിലേതിലെങ്കിലും MSC അല്ലെങ്കിൽ MSC MLT മൈക്രോബിയോളജി. 2 ഒഴിവുകളാണുള്ളത്. പ്രതിമാസം 25,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ 4 ഒഴിവുകളാണുള്ളത്. BSC MLT ആണ് ആവശ്യമുള്ള യോഗ്യത. കൂടാതെ ക്ലിനിക്കൽ ലാബ്, ക്ലിനിക്കൽ മൈക്രോബിയോളജി ലാബ്/ ബ്ലഡ് ബാങ്ക്/ ക്ലിനിക്കൽ റിസേർച് ലാബ്/ പാത്തോളജി/ ഇവിടെ എവിടെയെങ്കിലും 3 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും വേണം. 4 ഒഴിവുകളാണുള്ളത്. 14,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

ലാബ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത +2 ആണ്. കൂടാതെ പ്രവർത്തി പരിചയവും വേണം. 2 ഒഴിവുകളുണ്ട്. ദിവസേന 450 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ 2 ഒഴിവുണ്ട്.ഡിഗ്രിയും PGDSA/DCA ആണ് ആവശ്യമായ യോഗ്യത. 13,500 ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 03.06.2020 തീയതിയിൽ 10 മാണിക്കും 11 മാണിക്കും ഇടയിലാണ് ഇന്റർവ്യൂ നടത്തുന്നത്.

Leave a Reply