BECIL ൽ MTS ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ബ്രോഡ്കാസ്റ് എഞ്ചിനീയറിംഗ് കൺസൾറ്റൻറ്സ് ഇന്ത്യ ലിമിറ്റഡ് MTS തസ്തികയിൽ 464 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എട്ടാം ക്ലാസ് പാസായവർക്ക് ആണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഓഫിസിൽ കോൺട്രാക്ട് ബൈസിൽ ആകും നിയമനം നടക്കുന്നത്. യോഗ്യത സംബന്ധിച്ചുള്ള വിരവങ്ങൾക്കും അപേക്ഷ സമർപ്പിക്കേണ്ട രീതിയും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കും മറ്റ് വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

MTS തസ്തികയിൽ 464 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. എട്ടാം ക്ലാസ് ജയിച്ചവർക്കും ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 16,341 രൂപയാണ് പ്രതിമാസം നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപ്ലിക്കേഷൻ ഫീസ് ജനറൽ, OBC വിഭാഗത്തിന് 500 രൂപയും SC/ST/PH/ മറ്റ് വിഭാഗക്കാർക്കും 200 രൂപയുമാണ് അപേക്ഷ ഫീസ്.

താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് നിന്നും അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാം. ശേഷം പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോമും രേഖകളുടെ സെല്ഫ് അറ്റെസ്റ്റഡ് കോപ്പികളും താഴെ പറഞ്ഞിരിക്കുന്ന വിലാസത്തിൽ അപേക്ഷ അയക്കുക. ആവശ്യമുള്ള രേഖകൾ ഇവയാണ് (യോഗ്യത സർട്ടിഫിക്കറ്റ് പകർപ്പ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, 2 ഫോട്ടോ, പാൻ കാർഡ്, ആധാർ കാർഡ്, DD ആയോ ക്യാഷ് ആയോ രെജിസ്ട്രേഷൻ ഫീസ്). അപ്ലിക്കേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15.

Deputy General Manager (HR) in BECIL’s Head Office at BECIL,
14-B, Ring Road,I.P. Estate, NewDelhi-110002,
Phone: 011-23378823.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
യോഗ്യതയും ശമ്പളവും മാറ്റിയ നോട്ടിഫിക്കേഷൻ. ലിങ്ക്

Leave a Reply