ABC Cargo യില്‍ ജോലി അവസരം

മികച്ച ഡോർ ടു ഡോർ സർവീസ് ആയ ABC Cargo & Couriers-ൽ നിരവധി ഒഴിവുകൾ. കൗണ്ടർ സെയിൽസ് ലേഡീസ് സ്റ്റാഫ്, ഡ്രൈവർ, അക്കൗണ്ട് സീനിയർ, അക്കൗണ്ടൻറ് ജൂനിയർ എന്നീ തസ്തികകളിലാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വെബ്സൈറ്റ് മുഖേന നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗൾഫിൽ നല്ല ജോലി നോക്കുന്നവർക്ക് ഇതൊരു ഒരു സുവർണാവസരം ആയിരിക്കും.

കൗണ്ടർ സെയിൽസ് ലേഡീസ് സ്റ്റാഫ് തസ്തികയിൽ 10 ഒഴിവുകളുണ്ട്. ഇംഗ്ലീഷ് & ഹിന്ദി നന്നായി സംസാരിക്കാൻ കഴിവുള്ളവർക്ക് അപേക്ഷിക്കാ0. വിദ്യാഭ്യാസയോഗ്യത പ്രസ്താവിച്ചിട്ടില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 5, 2021. താല്പര്യമുള്ളവർ ‘hr@abccargo.ae’ എന്ന വിലാസത്തിലേക്ക് അവരുടെ റെസ്യൂമേ അയക്കുക.

ഡ്രൈവർ തസ്തികയിൽ 10 ഒഴിവുകളുണ്ട്. ഇംഗ്ലീഷ് & ഹിന്ദി നന്നായി സംസാരിക്കാൻ കഴിയുന്നവർക്കാണ് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്. വിദ്യാഭ്യാസയോഗ്യത സൂചിപ്പിച്ചിട്ടില്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ‘hr@abccargo.ae’ എന്ന വിലാസത്തിലേക്ക് ജൂൺ 5, 2021 മുൻപായി റെസ്യൂമേ അയക്കുക.

അക്കൗണ്ടൻറ് സീനിയർ തസ്തികയിൽ ഒരു ഒഴിവുണ്ട്. ഇതിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ കുറഞ്ഞത് അഞ്ചു വർഷം പ്രവൃത്തിപരിചയം ഉള്ളതും M.com +, CPA/ACCA/CA എന്നീ യോഗ്യത ഉള്ളവരും ആയിരിക്കണം. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ‘hr@abccargo.ae’ എന്ന വിലാസത്തിലേക്ക് ജൂൺ 5,2021 മുൻപായി റെസ്യൂമേ അയക്കുക.

അക്കൗണ്ടൻറ് ജൂനിയർ തസ്തികയിൽ ഒരു ഒഴിവുണ്ട്. ഇതിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ ജൂൺ 5 മുൻപായി ‘hr@abccargo.ae’ എന്ന വിലാസത്തിലേക്ക് റെസ്യൂമേ അയക്കുക. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബികോം കഴിഞ്ഞവർക്കും കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാൻ യോഗ്യത യുള്ളത്.

ഓൺലൈനായി അപ്ലൈ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply