കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡോൺ മൂലം നിരവധി ആളുകളുടെ ബിസിനസ് മേഖലയിൽ ആണ് വരുമാനം നിലച്ചിരിക്കുന്നത്. നിരവധി ആളുകളുടെ തൊഴിലും നഷ്ടപ്പെട്ടിരിക്കുന്നു. ഈയൊരു അവസ്ഥയിൽ അത്തരക്കാർക്ക് ചെയ്യാൻ കഴിയുന്ന 3 ഓൺലൈൻ ബിസിനസുകളും പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. സീറോ ഇൻവെസ്റ്റ്മെൻറ്-ൽ തുടങ്ങാൻ കഴിയുന്ന ബിസിനസ് ആശയങ്ങൾ നോക്കാം.
ഒരു മികച്ച ഓൺലൈൻ വരുമാനം തിരയുന്നവർ ആദ്യം ചെയ്യേണ്ടത് “truelancer, freelancer, upwork, fiverr, Broxer” എന്നീ മികച്ച സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുക എന്നതാണ്. കുറഞ്ഞത് മൂന്ന് സൈറ്റുകളിൽ എങ്കിലും രജിസ്റ്റർ ചെയ്യണം. ഇത്തരത്തിൽ വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന 3 ജോലികളെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഒന്നാമത്തെത് ലോഗോ ഡിസൈനിങ്. ഇതിന് നിങ്ങളുടെ കയ്യിലുള്ള സ്മാർട്ട്ഫോൺ മതിയാകും.
ഏതെങ്കിലും ഓൺലൈൻ സൈറ്റുകളിൽ ഓപ്പൺ ആക്കിയ ശേഷം ഗ്രാഫിക്സ് ആൻഡ് ഡിസൈൻ എന്ന സെക്ഷന് ക്ലിക്ക് ചെയ്യുക. അവിടെ ലോഗോ ഡിസൈൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ലോഗോ ക്രിയേറ്റ് ചെയ്യാൻ അറിഞ്ഞിരിക്കണം എന്നതാണ് ഇതിൻറെ പ്രത്യേകത. അതിന് നിങ്ങളെ സഹായിക്കുന്ന ഇമേജിന്റെ ബാഗ്രൗണ്ട് റിമൂവ് ചെയ്യാൻ കഴിയുന്ന നിരവധി വെബ്സൈറ്റുകൾ ലഭ്യമാണ്. ഇത്തരം വെബ്സൈറ്റുകൾ ഉപയോഗിച്ച ആവശ്യമായ ഇമേജിനെ ബാഗ്രൗണ്ട് ഒഴിവാക്കിയ ശേഷം ഓൺലൈനായി ലോഗോ മേക് ചെയ്യാൻ കഴിയുന്ന വെബ്സൈറ്റുകൾ ഉപയോഗിച്ച് ലോഗോ നിർമ്മിക്കാവുന്നതാണ്.
രണ്ടാമത്തെ ജോലി സാധ്യത ഡേറ്റ എൻട്രി ജോബ് ആണ്. ഓൺലൈൻ ജോബ് സൈറ്റുകൾ ഓപ്പൺ ആക്കിയ ശേഷം ഡാറ്റ എന്നത് ക്ലിക്ക് ചെയ്തു അതിൽ ഡേറ്റാ എൻട്രി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. പി.ഡി.എഫ് ഫോർമാറ്റിലുള്ള ഫയലുകൾ വേഡിൽ ടൈപ്പ് ചെയ്തു തിരിച്ചു അയച്ചു കൊടുക്കുകയാണ് ജോലി. ഒരുപാട് കഴിവില്ലാത്തവർക്കും മുൻപരിചയമില്ലാത്തവർക്കും വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ഒരു ജോലിയാണിത്.
മറ്റൊരു ജോലിയാണ് വിർച്വൽ അസിസ്റ്റൻറ് ജോബ്. എന്താണ് വെർച്വൽ അസിസ്റ്റൻറ് എന്ന് നോക്കാം. ഒരു കമ്പനി ഡെയിലി ഉള്ള ടാസ്കുകൾ, എല്ലാ ദിവസത്തെയും അപ്ഡേഷൻ, ദിവസേനയുള്ള ആക്ടിവിറ്റികൾ ഒക്കെ കൈകാര്യം ചെയ്യുന്നതിനായി കമ്പനികൾ എടുക്കുന്ന ഓൺലൈൻ അസിസ്റ്റൻറ് ആണ് വെർച്യുൽ അസിസ്റ്റൻറ്. ഇതിന് വലിയ യോഗ്യത ഒന്നും ആവശ്യമില്ല. പക്ഷേ മൈക്രോസോഫ്റ്റ് വേഡ്, എക്സൽ എന്നിവ അറിഞ്ഞിരിക്കണം. ഓൺലൈൻ സൈറ്റുകളിൽ ബിസിനസ് എന്ന സെക്ഷനിൽ വിർച്വൽ അസിസ്റ്റൻറ് എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ നിങ്ങൾക്ക് ഈ ജോലി ചെയ്യാൻ സാധിക്കും.
