നമുക്ക് അറിയാം കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യം ഒന്നടങ്കം കടുത്ത നിയന്ത്രണത്തിലൂടെയാണ് കടന്നു പോകുന്നത്.അത് പക്ഷെ രാജ്യത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചേക്കാം. അത് കൊണ്ട് തന്നെ ഘട്ടം ഘട്ടമായുള്ള ഇളവുകളും പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അഞ്ചാം ഘട്ട ഇളവുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.ഇത് പ്രകാരംരാജ്യ വ്യാപകമായി അടച്ചിട്ടിരുന്ന സ്‌കൂളുകളിലെ ക്ലാസ്സുകൾ ഒക്ടോബർ 15 മുതൽ ആരംഭിക്കാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.
കൂടാതെ കോളേജുകൾ ഒക്ടോബർ 15 മുതൽ ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പക്ഷെ അന്തിമ തീരുമാനം അതാത് സംസ്ഥാന സർക്കാരുകളുടെ താല്പര്യ പ്രകാരമായിരിക്കും ഉണ്ടായിരിക്കുക. കേരളത്തെ സംബന്ധിച്ചു പറയുകയാണെങ്കിൽ സ്‌കൂളുകൾ തുറക്കാനുള്ള സാഹചര്യം വളരെ കുറവാണ്. കേരളത്തിൽ ഇപ്പോൾ കോവിഡ് വ്യാപനം അതി തീവ്രമായി പെരുകുന്ന സായാഹചര്യമായതാണ് ഇതിന് കാരണം. സ്‌കൂളുകൾ തുറക്കുകയാണെങ്കിൽ രോഗവ്യാവപനം തടയാൻ തീരെ സാധിക്കുകയില്ല.
അഥവാ സ്‌കൂളുകൾ തുറക്കുകയാണെങ്കിൽ ചില മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. സ്‌കൂളുകളിൽ നേരിട്ട് പോയി പഠിക്കുന്നതിലും നല്ലത് ഓൺലൈൻ പഠനമാണ് എന്ന് തോന്നുന്ന വിദ്യാർത്ഥികൾക്ക് അതിനു തന്നെ അനുമതി നൽകുകയും അത് പോലെ സ്‌കൂളുകളിൽ പോയി പഠിക്കണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനും അനുമതി നൽകുന്നു. പക്ഷെ സ്‌കൂളുകളിൽ ചെല്ലുന്ന വിദ്യാർത്ഥികൾഅവരുടെ മാതാപിതാക്കളുടെ രേഘാമൂലമുള്ള സമ്മതപത്രം ഹാജരിക്കേണ്ടതുണ്ട്. കൂടാതെ ഹാജർ സംവിധാനം ഉൾപെടുത്തരുത് എന്ന ഒരു നിർദേശം കൂടെ കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.
