സൗജന്യ കിറ്റ് കുട്ടികൾക്ക്

റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ കിറ്റുകൾ വിതരണം ചെയ്‌തതായി നമ്മൾ എല്ലാം അറിഞ്ഞതാണ്. അത് പോലെ ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട ഏകദേശം 27 ലക്ഷത്തോളം വരുന്ന 2020 -2021 അധ്യയന വർഷത്തെ വിദ്യാർത്ഥികൾക്ക് “ഭക്ഷ്യ ഭദ്രത അലവൻസ്” പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങൾ അവരുടെ കൈകളിലേക്ക് എത്തിക്കാനായിട്ടാണ് തീരുമാനം. സംസ്ഥാനത്തെ വിവിധങ്ങളായ സർക്കാർ സ്‌കൂളുകളിലേയും അത് പോലെ സർക്കാർ എയ്‌ഡഡ്‌ സ്‌കൂളുകളിലേയും എൽ കെ ജി ,യു കെ ജി ക്ലാസ്‌കളിലെ കുട്ടികൾ തൊട്ട് എട്ടാം തരത്തിൽ വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ സൗജന്യ കിറ്റുകൾ ലഭിക്കാൻ പോകുന്നത്.

സ്‌കൂളുകളിൽ എത്തിക്കുന്ന കിറ്റുകൾ വിതരണം ചെയ്യുന്നതും അതോടൊപ്പം തന്നെ അതിന്റെ ഏകോപന ചുമതലകൾ വഹിക്കുന്നതും ബന്ധപ്പെട്ട അദ്യാപകരും അനദ്യഅപകരും പി ടി എ,എം പി ടി എ ഉദ്യോകസ്ഥരും അവരുടെ അസോസിയേഷനും ആയിരിക്കും. ഇപ്പോൾ ഉത്തരവ് ഇറക്കിയത് പ്രകാരം ഏകദേശം 100 കോടിക്ക് മുകളിലാകും കിറ്റുകളുടെ ആകെ ചിലവ് വരുന്നത്. വിവിധ തലങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് വിവിധ അളവിലുള്ള ഭക്ഷ്യ ധാന്യ കിറ്റുകളാകും വിതരണത്തിന് എത്തിക്കുന്നത്. ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിലെ പ്രവർത്തി ദിവസങ്ങളുടെ കണക്കിലാണ് ഇപ്പോൾ കിറ്റ് വിതരണം ചെയ്യുന്നത്. പ്രീ പ്രൈമറി തലത്തിലെ വിദ്യാർത്ഥികൾക്ക് 2 കിലോഗ്രാം ഭക്ഷ്യ ധാന്യവും അതോടൊപ്പം 308 രൂപക്ക് മുകളിൽ വരുന്ന വിവിധങ്ങളായ ഉത്പന്നങ്ങളുടെ ഒരു കിറ്റുമായിരിക്കും .

അത് പോലെ ലോവർ പ്രൈമറി അതായത് ഒന്ന് മുതൽ നാലാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് 7 കിലോഗ്രാം വരുന്ന ഭക്ഷ്യ ധാന്യവും അതോടൊപ്പം തന്നെ 308 രൂപക്ക് മുകളിലുള്ള ഒരു കിറ്റുമായിരിക്കും. അത് പോലെ 10 കിലോഗ്രാം ഭക്ഷ്യ ധാന്യവും 461 രൂപ വില വരുന്ന കിറ്റുമായിരിക്കും അപ്പർ പ്രൈമറി അതായത് 5 ആം തരം തൊട്ട് എട്ടാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കുക. ഇതിനായുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പാക്കിങ്ങും കിറ്റുകളിലേ ഉത്പന്നങ്ങളുടെ കാര്യങ്ങളും കൂടെ തീരുമാനമായാൽ ഉടൻ തന്നെ നിങ്ങളുടെ പക്കലേക്ക് ഈ ഒരു കിറ്റ് എത്തിച്ചേരുന്നതായിരിക്കും.

 

Leave a Reply