ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ് ജനറ്റിക്‌സ് & ട്രീ ബ്രീഡിങ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സ്‌റ്റെനോഗ്രാഫർ, ഫോറെസ്റ് ഗാർഡ്, ടെക്‌നിഷ്യൻ എന്നിങ്ങനെയുള്ള തസ്തികകളിലാണ് ഒഴിവുകൾ. തസ്തികകൾ തിരിച്ചുള്ള യോഗ്യത, ശമ്പളം, പ്രായപരിധി, അപ്ലിക്കേഷൻ ഫീസ്, അപേക്ഷിക്കേണ്ട രീതി, ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
സ്‌റ്റെനോഗ്രാഫർ തസ്തികയിൽ 1 ഒഴിവാണുള്ളത്. 25,500 രൂപ മുതൽ 81,100 രൂപ വരെയാണ് ശമ്പളം.+2 ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത. കൂടാതെ ടൈപ്പിംഗ് സ്പീഡ് 80wpm, കമ്പ്യൂട്ടർ അപ്ലിക്കേഷൻ കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി.
ഫോറെസ്റ് ഗാർഡ് തസ്തികയിൽ 02 ഒഴിവുകളുണ്ട്. 19,900 മുതൽ 63,200 വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. സയൻസ് വിഷയത്തിൽ പന്ത്രണ്ടാം ക്ലാസ് ജയിച്ചവർക്കാണ് യോഗ്യത. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി.
ടെക്‌നിഷ്യൻ തസ്തികയിൽ 03 ഒഴിവുകളുണ്ട്. SSLC പാസ്സായവർക്കും ഐ ടി ഐ കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യത. 19,900 മുതൽ 63,200 വരെയാണ് ശമ്പളം. 18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.
അപേക്ഷിക്കേണ്ട രീതി – ഔദ്യഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ളവർക്ക് അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമുള്ള രേഖകൾ ഉൾപ്പടെ ” The Director, Institute of Forest Genetics & Tree Breeding, Forest Campus, Cowly Brown Road, R.S. Puram, Post Box No. 1061, Coimbatore, Tamilnadu, PIN – 641002 ” എന്ന വിലാസത്തിലേക്ക് അയക്കുക.ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
