ആധാറും ആധാരവും ബന്ധിപ്പിക്കണം.എന്തിനാണെന്ന് നോക്കാം.

നമ്മുടെ ആധാർ കാർഡ് പാൻ കാർഡും,ബാങ്ക് അക്കൗണ്ടും ഒക്കെ ആയി ലിങ്ക് ചെയ്യണം എന്ന നിയമം കുറച്ച് മുൻപായി നിലവിൽ വന്നിരുന്നു.ഇപ്പോൾ ഇതാ പുതിയതായി ഒരു നിയമം കൂടി സർക്കാർ കൊണ്ട് വരുന്നു. സംസ്ഥാനത്തെ എല്ലാ ഭൂവുടമകളുടെ ആധാര വിവരങ്ങളും അവരുടെ ആധാറുമായി ബന്ധിപ്പിക്കണമെന്നു സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്.സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ദേശീയതലത്തില്‍ ഉള്ള കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനത്തെ തുടർന്നാണ്,അതായത് തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം.വിശദമായ കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

സംസ്ഥാനത്ത് സ്വന്തമായി ഭൂമിയുള്ള എല്ലാ ഭൂവുടമകളുടെയും തണ്ടപ്പേരാണ് ആധാറുമായി ലിങ്ക് ചെയ്യേണ്ടത്. ഇങ്ങനെ ബന്ധിപ്പിക്കുന്നത് കാരണം ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെയൊക്കെ, എത്ര അളവില്‍, ഭൂമിയുണ്ടെന്ന കൃത്യമായ വിവരം സര്‍ക്കാരിനു എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും.ഒരാൾക്കും സ്വന്തമായുള്ള സ്ഥലങ്ങളുടെ വിവരങ്ങളെ പറ്റി കള്ളം പറയാനാകില്ല,കാരണം അവരുടെ ആധാർ കാർഡ് നമ്പർ വെച്ചിട്ട് അവരുടെ സ്വത്തുക്കൾ എല്ലാം കണ്ടെത്താൻ സാധിക്കും.ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അളവിൽ കൃത്രിമം കാണിക്കുന്നതും തടയാൻ ഇത് സാധിക്കും.

ഒരാളുടെ ഭൂമി റീസര്‍വേയിലൂടെ അളന്നു തിട്ടപ്പെടുത്തുകയും ഈ ഘട്ടത്തില്‍ സര്‍വേ നമ്പറുകളും മറ്റും മാറ്റി ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തും അല്ലാതെയും സ്വാധീനിച്ചും ഒരുപാട് ആളുകൾ അവരുടെ ഉടമസ്ഥതയിലുള്ള ഭൂമി അളവില്‍ കൃത്രിമം കാണിച്ചെന്നു കണ്ടെത്തിയിരുന്നു.ഡിജിറ്റെലെസേഷന്‍ റീസര്‍വേ നടതുന്നത് ആധാരവും ഭൂവുടമയുമായി ബന്ധപ്പെട്ട മറ്റു എല്ലാ വിവരങ്ങളും ഓൺലൈനില്‍ ശേഖരിച്ച്‌ സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് .ഭൂഉടമയുടെ ആധാരത്തിലെ തണ്ടപ്പേര്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതോട് കൂടി റീസര്‍വേയിലെ തെറ്റായ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

വീണ്ടും സർവേ നടത്തിയെന്നാരോപിച്ച് സംസ്ഥാന ലാൻഡ് ബോർഡ് കമ്മീഷണറുടെ റിപ്പോർട്ടിനെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ ഈ ഉത്തരവ് പുറത്തിറക്കിയത്. വ്യക്തിയുടെ തണ്ടപ്പേരാണ് വില്ലേജുകളില്‍ സൂക്ഷിക്കുന്ന ഭൂമിരജിസ്റ്ററില്‍ ചേര്‍ക്കുക.സംസ്ഥാനത്തെ ഏതു വില്ലേജിലേയും തണ്ടപ്പേരുകള്‍ ആധാറുമായി ബന്ധിപ്പിക്കുക വഴി ഏകീകരിക്കപ്പെടാൻ സാധിക്കും .ഓരോ പൗരന്റയും വ്യക്തിയുടെ പേരിലുള്ള ഭൂവിസ്തൃതിയും കൈമാറ്റ വിവരങ്ങളും ഇതുവഴി ആധാര്‍ വിവരത്തിലൂടെ കണ്ടുപിടിക്കാൻ സാധിക്കും.