കശുവണ്ടിപ്പരിപ്പ് റോസ്റ്റ് ചെയ്ത് വിൽപന.

- Advertisement -

നമ്മുടെ നാട്ടിൽ കിട്ടുന്നതിൽ വെച്ച് വില കൂടിയ ചില സാധനങ്ങളിൽ ഒന്നാണ് കശുവണ്ടിപ്പരിപ്പ്.ഒട്ടേറെ ഗുണങ്ങളും നല്ല രുചിയുമുള്ള ഇത് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാറുണ്ട്.വില കൂടിയതൽ ആണെങ്കിലും കശുവണ്ടിപ്പരിപ്പ് ഒഴിവാക്കാറില്ല. ഇപ്പോൾ നാട്ടിൽ ചെയ്യാൻ പറ്റിയ സിമ്പിൾ ആയതും മികച്ച നേട്ടം കൈവരിക്കാൻ ആകുന്നതുമായ ഒരു ബിസിനസ് ആണ് കശുവണ്ടിപ്പരിപ്പ് റോസ്റ്റ് ചെയ്ത് ആകർഷകമായ പായ്ക്കറ്റിലാക്കി വിൽക്കുന്നത്.ഇതിന്റെ വിപണിസാധ്യത കൂടുതലാണെന്നാണ് പറയപ്പെടുന്നത്. സ്വയംതൊഴിൽ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല സംരംഭമാണ്. സാങ്കേതികമായി വലിയ മുടക്കുമുതലിന്റെ ആവശ്യം ഈ സംരംഭത്തിന് ഇല്ല.എങ്ങനെയാണ് ചെയ്യേണ്ടതെന്നും മറ്റു കണക്കു വിവരങ്ങളും എല്ലാം താഴെ കൊടുത്തിട്ടുണ്ട്. വായിച്ച് മനസ്സിലാക്കിയ ശേഷം കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.

എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് നോക്കാം.നമ്മുടെ നാട്ടിലും കേരളത്തിലുമെല്ലാം കശുവണ്ടി ചുട്ട് തല്ലി പരിപ്പെടുക്കുന്ന ധാരാളം ചെറിയ സംരംഭങ്ങൾ ഉണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് അണ്ടിപ്പരിപ്പ് വാങ്ങിയാൽ അത് സുലഭമായ വിലയിൽ ലഭിക്കും . അത്തരം സ്ഥാപനങ്ങളിൽ നിന്നും അണ്ടിപ്പരിപ്പ് വാങ്ങി വീട്ടിൽ കൊണ്ട് വന്ന് വറുത്ത് ആവശ്യമെങ്കിൽ ഏതെങ്കിലും ഫ്ലേവർ ചേർത്ത് കണ്ടെയ്നറുകളിലാക്കി വിൽന്ന ബിസിനസിനെ പറ്റിയാണ് പറയുന്നത്. ഫ്ലേവർ ചേർക്കാൻ വേണ്ടി ഒന്നുകിൽ ഫ്ലേവർ ചേർത്ത എണ്ണയിട്ടു വറുക്കുകയോ അല്ലെങ്കിൽ കശുവണ്ടി പരിപ്പ് വറുത്തു കഴിഞ്ഞ ശേഷം ഫ്ലേവർ സ്പ്രേ ചെയ്യുകയോ ആകാം. തക്കാളി, വെളുത്തുള്ളി, കുരുമുളക്, ഇഞ്ചി തുടങ്ങിയവയുടെ വിവിധ ഫ്ലേവറുകൾ ചേർക്കാൻ സാധിക്കും.

ഇത് ചെയ്യുമ്പോ നമ്മൾ പ്രധാനമായും ചെയ്യേണ്ട ഒരു കാര്യം എന്തെന്നാൽ വാങ്ങുന്ന കശുവണ്ടിപ്പരിപ്പ് നന്നായി വൃത്തിയാക്കി പൊടിയും മറ്റും കളഞ്ഞ ശേഷം മാത്രം റോസ്റ്റ് ചെയ്യണം. റോസ്‌റ് ചെയ്യുന്നത് എങ്ങനെ വേണമെങ്കിലും ആകാം അതായത് എണ്ണയിലിട്ടും അല്ലാതെയും ചെയ്യാം. ഫ്ലേവർ ഏതെങ്കിലും ഇഷ്ടമുള്ളത് ചേർക്കാ൦ പക്ഷെ പ്രിസർവേറ്റീവോ കളറോ ചേർക്കരുത്. ആവശ്യത്തിന് മാത്രം ഉപ്പു ചേർത്ത്, ചൂടാറിക്കഴിയുമ്പോൾ വൃത്തിയുള്ളതും ആകർഷണീയവുമായ പാക്കറ്റുകളിലോ കുപ്പികളിലോ പായ്ക്ക് ചെയ്യുക. ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, പലചരക്കു കടകൾ, ഹോട്ടലുകൾ തുടങ്ങി നിരവധി കച്ചവട സ്ഥാപനങ്ങളിൽ നല്ല വിൽപനസാധ്യത ഇതിനുണ്ട്. നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും കശുവണ്ടിപ്പരിപ്പിനു നല്ല ഡിമാൻഡാണ്. അത് കൊണ്ട് തന്നെ വിതരണക്കാരെ കണ്ടെത്താനും വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

ചെലവ് കണക്കുകളും ആവശ്യമുള്ള സാധനങ്ങളും ഒക്കെ എങ്ങനെയെന്ന് നോക്കാം.ആവശ്യമുള്ള കെട്ടിടം 200 ചതുരശ്ര അടിയും നല്ല വൃത്തിയുള്ളതും , പിന്നെ ആവശ്യമായ മെഷിനറികൾ എന്തൊക്കെ എന്ന് നോക്കാം. ഫ്രയിങ് പാൻ ഉൾപ്പെടെയുള്ള പാത്രങ്ങളും ഉപകരണങ്ങളും, ഏകദേശം 20,000 രൂപയോളം ചിലവ്, 12,000 രൂപയോളം വില വരുന്ന വേയിങ് ബാലൻസും സീലിങ് മെഷീനും ഫർണിച്ചറുകളും അങ്ങനെ ആകെ മൊത്തം 32,000 രൂപ. ഫ്ലേവറുകൾ 2,000 രൂപ,പായ്ക്കിങ് സാമഗ്രികൾ 2,000 രൂപ,തേയ്മാനം, വാടക, പലിശ തുടങ്ങിയവ എല്ലാം ചേർത്ത് 1,000 രൂപ അങ്ങനെ അകെ 69,000 രൂപ. ആകെ നിക്ഷേപം എത്രയ്ക്കുമെന്ന് നോക്കാം. സ്ഥിരനിക്ഷേപം 32,000 രൂപയും ആവർത്തന നിക്ഷേപം: 69,000 രൂപയുമാണ്,അങ്ങനെ ഈ ബിസിനസ് തുടങ്ങാൻ മൊത്തത്തിൽ വേണ്ട തുക 1,01,000 രൂപ ഓരോമാസവും കിട്ടുന്ന അറ്റാദായം എത്രയെന്ന് നോക്കിയാലോ.10 ദിവസത്തെ വിറ്റുവരവ് (90 കിലോഗ്രാം 1,100 രൂപ നിരക്കിൽ വിൽക്കുമ്പോൾ) 99,000 രൂപ കിട്ടും . അങ്ങനെ 10 ദിവസത്തെ അറ്റാദായം30,000 രൂപയായിരിക്കും. അങ്ങനെ കൂട്ടുമ്പോൾ ഒരു ദിവസത്തെ അറ്റാദായം 3,000 ഒരു മാസം മൊത്തത്തിൽ 75,000 രൂപയും കിട്ടും

Leave a Reply