ഒരു കുടുംബത്തിന് 50,000 രൂപ വരെ ആശ്വാസം

അസുഖം ബാധിക്കുകയോ രോഗം ബാധിച്ച് മരിക്കുകയോ ചെയ്താൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് അതിജീവന പദ്ധതിക്ക് അപേക്ഷിക്കാം, ഇത് വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചതാണ്. ജില്ലാ വനിത, ശിശു വികസന ഓഫീസർക്ക് സമർപ്പിക്കേണ്ട അപേക്ഷകൾ വനിതാ സംരക്ഷണ ഓഫീസർ, പ്രോഗ്രാം ഓഫീസർ, ശിശു വികസന പ്രോഗ്രാം ഓഫീസർ, സൂപ്പർവൈസർ എന്നിവർ സ്വീകരിക്കും. ധനസഹായം സംസ്ഥാനതല സമിതിയുടെ അംഗീകാരത്തിന് വിധേയമാണ്. ദുരിതബാധിതരായ സ്ത്രീകൾക്ക് 50,000 രൂപ വരെ ഒറ്റത്തവണ സഹായം നൽകുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു.പദ്ധതിയെ പറ്റി കൂടുതൽ അറിയാനും ആരൊക്കെയാണ് ഇതിന്റെ ഗുണഭോക്താക്കളെന്നും ഇതിന് അപേക്ഷിക്കാൻ വേണ്ടി എന്തൊക്കെ രേഖകൾ ആവശ്യമാണെന്നും അറിയാൻ തുടർന്ന് വായിക്കുക.

ആരൊക്കെയാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ എന്ന് നോക്കാം.ആരോഗ്യക്കുറവ് കാരണം ജോലിക്ക് പോകാൻ സാധിക്കാത്ത കഴിയാത്ത 50 വയസ്സിന് താഴെയുള്ളവരെയാകും ഈ പദ്ധതിയിലേക്ക് പരിഗണിക്കുന്നത്.ഭർത്താവ്,കുട്ടികൾ,കുടുംബനാഥ എന്നിവർ
രോഗ൦ ബാധിച്ച് കിടക്കുന്ന കുടുംബം, വീട് ഇല്ലാത്ത കാരണം കൊണ്ട് വാടകയ്ക്ക് താമസിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സ്ത്രീകൾ ആണ്‌ കുടുംബനാഥയെങ്കിൽ ആ കുടുംബത്തിനും,കടബാധ്യതമൂലം കുടുംബനാഥ ജപ്തിഭീഷണി നേരിടുന്ന കുടുംബം,ഭർത്താവിന്റെ രോഗം അല്ലെങ്കിൽ വിയോഗം കാരണം മക്കളുടെ പഠനത്തിനും ആശ്രിതരുടെ ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന കുടുംബം,അസുഖം ബാധിച്ച് വേറെ ആരും ശ്രദ്ധിക്കാനില്ലാത്ത ബുദ്ധിമുട്ടുന്നസ്ത്രീകൾ (വിധവകൾ, അവിവാഹിതർ, ഭർത്താവ് ഉപേക്ഷിച്ചവർ, വിവാഹമോചിതർ)എന്നിങ്ങനെയുള്ള സ്ത്രീകൾക്കെല്ലാം ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും.വാർഷിക കുടുംബ വരുമാനം 50,000 രൂപയിൽ കുറവായിരിക്കണം.

അപേക്ഷിക്കാൻ ആഗ്രഹമുള്ളവർ ഹാജരാക്കേണ്ട രേഖകൾ എന്തൊക്കെയാണെന്ന് നോക്കാം.മേൽ പറഞ്ഞ യോഗ്യതയനുസരിച്ച് അപേക്ഷിക്കാൻ അർഹതയുള്ളവർ മുഴുവനായും പൂരിപ്പിച്ച നിശ്ചിത ഫോമിനോടൊപ്പം തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, സർക്കാർ തലത്തിൽ ധനസഹായം (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി) ലഭിച്ചിട്ടില്ലെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, നിലവിലെ ജീവിതാവസ്ഥ സംബന്ധിച്ച് വെള്ളക്കടലാസിൽ തയ്യാറാക്കിയ റിപ്പോർട്ട്, വയസ്സ്‌ തെളിയിക്കുന്ന രേഖ എന്നിവയും ഹാജരാക്കണം.ഈ അറിവ് മനസ്സിലാക്കിയതിന് ശേഷം ഉറപ്പായും ഷെയർ ചെയ്യുക.ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കഷ്ടപ്പെടുന്ന,മക്കളെ പഠിപ്പിക്കാൻ കഷ്ടപ്പെടുന്ന,രോഗാവസ്ഥയിൽ കിടക്കയിൽ കിടക്കുന്ന ഭർത്താവിനെ നോക്കാനും മരുന്ന് വാങ്ങാനും ബുദ്ധിമുട്ടുന്ന ഒരു സ്ത്രീകൾ നമുക്ക് ചുറ്റും ഉണ്ട്.അത് കൊണ്ട് തന്നെ ഇത് ഷെയർ ചെയ്‌തും വിവരങ്ങൾ പറഞ്ഞു കൊടുത്തും അവരിലേക്കും എത്തിക്കുക.അത്തരക്കാർക്ക് ജീവിതത്തിൽ ഇതിലും നല്ല അവസരം ഇനി കിട്ടിയെന്ന് വരില്ല.കൂടുതലായി മനസ്സിലാക്കാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസിലാക്കാം.